കൊച്ചിയിൽ നിന്ന് ഇനി കൂടുതൽ വിമാനങ്ങൾ; ശീതകാല സമയക്രമം ഒക്ടോബർ 25 മുതൽ

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള കൂടുതൽ ഇളവുകൾ വരുന്നതോടെ വിമാനത്താവളം പഴയ തിരക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 

News18 Malayalam | news18
Updated: October 23, 2020, 4:12 PM IST
കൊച്ചിയിൽ നിന്ന് ഇനി കൂടുതൽ വിമാനങ്ങൾ; ശീതകാല സമയക്രമം ഒക്ടോബർ 25 മുതൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 23, 2020, 4:12 PM IST
  • Share this:
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല സമയക്രമം ഒക്ടോബർ 25ന് നിലവിൽ വരും. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതൽ സീറ്റുകളിലേക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര വിമാന സർവീസുകൾ നിലവിലുള്ള നിയന്ത്രിത മാതൃകയിൽ തുടരും.

ഒക്ടോബർ 25 മുതൽ മാർച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സർവീസിന്റെ കാലാവധി. നിലവിൽ വിമാന കമ്പനികൾക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സർവീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയപ്പട്ടിക പ്രകാരം പ്രതിവാരം 230 ആഗമനങ്ങളും 230 പുറപ്പെടലുകളും കൊച്ചി വിമാനത്താവളത്തിൽ നിന്നുണ്ടാകും.

You may also like:മക്ഡൊണാൾഡ്സിൽ ഓർഡർ ചെയ്തത് ഒരു ബർഗർ; ബില്ല് കണ്ടവർ ആദ്യം അന്തംവിട്ടു; പിന്നെ നിർത്താതെ ചിരിച്ചു [NEWS]പോരാട്ടത്തിൽ മുന്നേറി ഇന്ത്യ ; രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി
[NEWS]
കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]

അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകളുണ്ട്. ഡൽഹിയിലേക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേക്ക് അഞ്ചും ബാംഗ്ലൂരിലേക്ക് എട്ടും ചെന്നൈയിലേക്ക് നാലും സർവീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 06.25ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനമുണ്ടാകും.

ഗുവാഹതി, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും കണക്ഷൻ സർവീസുകളുമുണ്ടാകും. രാജ്യാന്തര സർവീസുകൾ നിലവിലുള്ള 'എയർ ബബിൾ (നിശ്ചിത രാജ്യങ്ങളിലേക്ക് പ്രത്യേക ഉടമ്പടിയനുസരിച്ച് നടത്തുന്ന നേരിട്ടുള്ള സർവീസുകൾ)' മാതൃക തുടരും. ഗൾഫ് നഗരങ്ങൾക്ക് പുറമെ ലണ്ടൻ, മാലി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസുള്ളത്. മേൽപ്പറഞ്ഞ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വിസ നിയമങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.



വിമാന സർവീസുകൾ വർദ്ധിക്കുന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് സിയാൽ അറിയിച്ചു. ടെർമിനൽ കവാടം മുതൽ വിമാനത്തിൽ കയറുന്നത് വരെയുള്ള എല്ലാ ഭാഗങ്ങളിലും നിരന്തരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ശുചിയാക്കൽ നടത്തുന്നുണ്ട്. സമ്പൂർണമായും കമ്പ്യൂട്ടർവത്ക്കരിച്ച സുരക്ഷാ പരിശോധനയും ബോർഡിങ് സംവിധാനങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും രൂക്ഷമായി തന്നെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും  ബാധിച്ചത്. ലോക്ക് ഡൗണിന്റെ ഭാഗമായി  വിമാനത്താവളം അടച്ചുപൂട്ടി. പിന്നീട്, ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കൊണ്ടാണ് വിമാനത്താവളം തുറന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള കൂടുതൽ ഇളവുകൾ വരുന്നതോടെ വിമാനത്താവളം പഴയ തിരക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Published by: Joys Joy
First published: October 23, 2020, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading