കേരളത്തിന്‌റെ പണപ്പെട്ടി ശരിയാണോ എന്ന് നോക്കാൻ വരുന്ന തോമസ് പിക്കറ്റി ആരാണ്?

2013ല്‍ ഏറ്റവുമധികം വിൽക്കപ്പെട്ട 'ക്യാപിറ്റൽ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന പുസ്തകത്തിന്റെ രചയിതാവാണ് പിക്കെറ്റി.

news18
Updated: May 17, 2019, 2:58 PM IST
കേരളത്തിന്‌റെ പണപ്പെട്ടി ശരിയാണോ എന്ന് നോക്കാൻ വരുന്ന തോമസ് പിക്കറ്റി ആരാണ്?
Thomas Piketty
  • News18
  • Last Updated: May 17, 2019, 2:58 PM IST
  • Share this:
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെയാണ് തോമസ് പിക്കറ്റി എന്ന പേര് കേൾക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താല്പര്യമുണ്ടെന്ന് തോമസ് പിക്കറ്റി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചതെന്നും പിണറായി പറഞ്ഞിരുന്നു. കേരളത്തിലെ സമ്പദ്ഘടനയെ കുറിച്ച് പഠനം നടത്താൻ വരുന്ന തോമസ് പിക്കറ്റി ആരാണെന്ന് അറിയണ്ടേ?

also read: 'അപൂര്‍വ നേട്ടവുമായി മുഖ്യമന്ത്രി' ലണ്ടന്‍ ഓഹരി വിപണി ഇന്ന് തുറന്നത് പിണറായി വിജയന്‍

പ്രഗത്ഭനായ ഫ്രഞ്ച് ധനശാസ്ത്രജ്ഞനാണ് തോമസ് പിക്കറ്റി. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നൽകിയ അദ്ദേഹം സ്കൂൾ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ദ സോഷ്യൽ സയൻസസിലെ പ്രൊഫസർ കൂടിയാണ്. പാരീസ് സ്കൂൾ ഓഫ് ഇക്കോണമിക്സ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണമിക്സിന്റെ ഭാഗമായ ഇന്റർനാഷണൽ ഇനീക്വാളിറ്റീസ് ഇൻസ്റ്റീറ്റ്യൂട്ട് എന്നിവിടങ്ങളിലും അദ്ദേഹം അധ്യാപകനായി പ്രവർത്തിച്ചുവരുന്നു.

2013ല്‍ ഏറ്റവുമധികം വിൽക്കപ്പെട്ട 'ക്യാപിറ്റൽ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന പുസ്തകത്തിന്റെ രചയിതാവാണ് പിക്കറ്റി. 2014ല്‍ പിക്കെറ്റിക്ക് ബ്രിട്ടീഷ് അക്കാദമി മെഡൽ അവാർഡ് നേടിക്കൊടുത്തത് ഈ പുസ്തകമാണ്. 18ാം നൂറ്റാണ്ടു മുതൽ അമേരിക്കയിലും യൂറോപ്പിലുമുള്ള സമ്പത്തിലെയും വരുമാനത്തിലെയും അസമത്വങ്ങളെ കേന്ദ്രീകരിച്ചുളളതാണ് ഈ പുസ്തകം. വികസിത രാജ്യങ്ങളിൽ തിരികെ ലഭിക്കുന്ന മൂലധനം സാമ്പത്തിക വളർച്ചയുടെ അളവിനെക്കാൾ സ്ഥിരമായി കൂടുതലായിരിക്കുമെന്നും ഇത് ഭാവിയിൽ സാമ്പത്തിക അസമത്വങ്ങൾക്ക് കാരണമാകുമെന്നും ഇതിൽ പിക്കറ്റി വാദിച്ചിരിക്കുന്നു.

1971 മെയ് ഏഴിനാണ് പിക്കറ്റി ജനിച്ചത്. ഫ്രാൻസിലെ അക്കാദമിക് യോഗ്യതയായ ബെക്കാലൗറിയേറ്റ് സ്വന്തമാക്കിയ ശേഷം ഗണിതവും സാമ്പത്തിക ശാസ്ത്രവും പഠിക്കുന്നതിനായി 18ാം വയസിൽ ഇക്കോളേ നോർമലെ സുപ്പീരിയോറെയിൽ ചേർന്നു. സമ്പത്തിന്റെ പുനർ വിതരണത്തെ കുറിച്ചുള്ള പ്രബന്ധത്തിൽ അദ്ദേഹം പിഎച്ച്ഡി സ്വന്തമാക്കി. മികച്ച പ്രബന്ധത്തിനുള്ള ഫ്രഞ്ച് ഇക്കണോമിക്സ് അസോസിയേഷന്റെ പുരസ്കാരം ആ വർഷം ലഭിച്ചതും ഈ പിക്കറ്റിയുടെ പ്രബന്ധത്തിനായിരുന്നു.

2002ൽ ഫ്രാൻസിലെ മികച്ച യുവ സാമ്പത്തിക ശാസ്ത്രജ്ഞനുള്ള പുരസ്കാരം പിക്കറ്റി നേടി. ജോഹനാസ് ബർഗ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്, ചിലി യൂണിവേഴ്സിറ്റിയുടെ മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നീണ്ട കാലത്തെ സാമ്പത്തിക അസമത്വങ്ങളെ കുറിച്ചുള്ള പഠനം, ഫ്രാൻസിലെ അസമത്വങ്ങളുടെ ആരംഭത്തെ കുറിച്ചുള്ള സർവെ, മറ്റ് വികസിത രാജ്യങ്ങളിലെ അസമത്വങ്ങളെ കുറിച്ചുള്ള പഠനം, സൈമൺ കുസ്നെറ്റ്സിൻറെ കുസ്നെറ്റ്സ് കർവ് എന്ന പുസ്തകത്തിന്റെ വിമർശനാത്മക തുടർച്ച തുടങ്ങിയ സർവെകളും പിക്കറ്റിയുടെ സംഭാവനകളാണ്.

2019 ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതി അന്തിമമല്ലെന്നും സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവുമായ നടപടികൾ അനുവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പിക്കറ്റി പറഞ്ഞിരുന്നു. തന്റെ ബ്ലോഗിലാണ് പിക്കറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
First published: May 17, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading