• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്

രോഗികളുടെ എണ്ണം കുറയാത്തതിനാൽ വടക്കൻ ജില്ലകളിൽ പരിശോധന വർധിപ്പിക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം.

    ഇന്നലെ ചേർന്ന യോഗം വടക്കൻ ജില്ലകളിൽ പരിശോധന കർശനമാക്കാൻ തീരുമാനമെടുത്തിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാലാണ് വടക്കൻ ജില്ലകളിൽ പരിശോധന വർധിപ്പിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകും.

    ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്പിളുകളാണ് പരിശോധിച്ചത്.
    You may also like:മുന്‍കൂര്‍ അനുമതിയില്ലാതെ ഇനിമുതല്‍ വ്യവസായ ശാലകളില്‍ പരിശോധന ഇല്ല; കിറ്റെക്‌സ് വിവാദത്തില്‍ സര്‍ക്കാര്‍

    ഇതിൽ 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂര്‍ 506, ആലപ്പുഴ 527, കാസര്‍ഗോഡ് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, പാലക്കാട് 6, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ 2 വീതം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
    Published by:Naseeba TC
    First published: