'യുഡിഎഫിലെയും എല്‍ഡിഎഫിലെയും അതൃപ്തരായ കക്ഷികൾ‌ എന്‍ഡിഎയില്‍ എത്തും'

തുഷാർ വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി

 • Share this:
  കോഴിക്കോട്: യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നുമുള്ള അതൃപ്തരായ കക്ഷികൾ‌ ഒന്നര മാസത്തിനകം എന്‍ഡിഎയില്‍ എത്തുമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപള്ളി.

  യോഗ്യതയുള്ളവര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് എന്‍ഡിഎ നേരത്തെ തീരുമാനമെടുത്തതാണ്. ശബരിമല വിഷയത്തില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എ എന്‍ഡിഎയുടെ നിലപാടിനൊപ്പമാണ്. അദ്ദേഹത്തിന്‍റെ പാർട്ടിയായ കേരളാ ജനപക്ഷം എൻഡിഎയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്നും തുഷാർ പറഞ്ഞു.

  ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് മാറ്റം ഉണ്ടായെങ്കിൽ നല്ലത്: മുഖ്യമന്ത്രി

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കും. കെ.സുരേന്ദ്രനെതിരായ പോലിസ് നടപടിയില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. തുടര്‍ച്ചയായ പ്രതിഷേധം ജാമ്യം കിട്ടുന്നതിന് തടസമാവുമെന്നും സുരേന്ദ്രനെതിരെയുള്ള  കേസുകളെ നിയമപരമായി നേരിടുമെന്നും തുഷാർ വെള്ളാപ്പള്ളി കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
  First published:
  )}