• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ അറസ്റ്റ്; ശാലിനിയുടെ ഗുഹ്യഭാഗത്ത് മുളക് ഒഴിച്ച വനിതാ പൊലീസും പ്രതി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ അറസ്റ്റ്; ശാലിനിയുടെ ഗുഹ്യഭാഗത്ത് മുളക് ഒഴിച്ച വനിതാ പൊലീസും പ്രതി

സാമ്പത്തിക തട്ടിപ്പു കേസില്‍ രാജ്കുമാറിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി ശാലിനിയുടെ ഗുഹ്യഭാഗത്ത് മുളകരച്ചൊഴിച്ചൊഴിച്ച് ക്രൂരമായി ദ്രോഹിച്ച വനിത പൊലീസ് ഉദ്യോഗസ്ഥയെയും പ്രതിയാക്കുമെന്നാണ് സൂചന.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായേക്കും. ഒരു റൈറ്റർ ഉൾപ്പെടെ അ‍ഞ്ച് പൊലീസുകാർ കൂടി അറസ്റ്റിലാകുമെന്നാണ് സൂചന. ഇവർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേസില്‍ റിമാന്‍ഡിലായ നാല് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുക.

    also read: 'ഗുഹ്യഭാഗത്ത് മുളകരച്ചൊഴിച്ച് വനിതാ പൊലീസ് പീഡിപ്പിച്ചു'

    സാമ്പത്തിക തട്ടിപ്പു കേസില്‍ രാജ്കുമാറിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി ശാലിനിയുടെ ഗുഹ്യഭാഗത്ത് മുളകരച്ചൊഴിച്ചൊഴിച്ച് ക്രൂരമായി ദ്രോഹിച്ച വനിത പൊലീസ് ഉദ്യോഗസ്ഥയെയും പ്രതിയാക്കുമെന്നാണ് സൂചന. വനിത പൊലീസ് മർദിച്ചതായി ശാലിനി പറഞ്ഞിരുന്നു. എസ്ഐയുടെ നിർദേശ പ്രകാരം ഗീതു എന്ന വനിത പൊലീസാണ് മുളകരച്ചൊഴിച്ചതെന്ന് ശാലിനി വ്യക്തമാക്കിയിരുന്നു.

    നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്ഐ കെ. എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. സാബുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്.

    തിങ്കളാഴ്ച അറസ്റ്റിലായ എഎസ്ഐ ബി. റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ പീരുമേട് കോടതി എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. ബി വേണുഗോപാലിനെതിരെ അറസ്റ്റിലായർ മൊഴി നൽകിയിട്ടുണ്ട്.

    First published: