തിരുവനന്തപുരം: യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും സീലും കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഉത്തരക്കടലാസ് കൈക്കലാക്കിയത് പരീക്ഷാ ഹാളിൽ നിന്നെന്ന് വ്യക്തമായി.
15 ബണ്ടിൽ ശിവരഞ്ജിത്തിനും ഒരെണ്ണം പ്രണവിനും നൽകിയതാണെന്ന് കോളജ് സ്ഥിരീകരിച്ചു. പരീക്ഷാ ഹാളിൽ നിന്ന് ഇവ കൊണ്ടുപോയത് കോപ്പി അടിക്കാനെന്നാണ് പൊലീസ് നിഗമനം.
also read:
'മദ്യവുമില്ല, ലഹരി വസ്തുക്കളുമില്ല': യൂണിവേഴ്സിറ്റി പ്രവേശനത്തിന് വിദ്യാർഥികളുടെ സമ്മതപത്രംവ്യാജ സീൽ തയാറാക്കിയത് ഹാജർ നേടാനെന്ന് പ്രതികൾ സമ്മതിച്ചെന്ന് പൊലിസ് പറഞ്ഞു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജ കത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
പി. എസ്. സി പൊലീസ് റാങ്ക് പട്ടികയിൽ പ്രധാന പ്രതികൾക്കൊപ്പം
എസ്. എഫ്. ഐ യൂണിറ്റ് കമ്മിറ്റിയംഗമായ പ്രണവും ഇടംനേടിയിട്ടുണ്ട്. റാങ്ക് പട്ടികയില്‍ രണ്ടാമനായിരുന്നു പ്രണവ്.
അതേസമയം ക്രമക്കേടിൽ പരാതി നൽകാൻ യൂണിവേഴ്സിറ്റി തയാറായില്ല. ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ ഡി.ജി.പി. പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഇതുവരെ ആരംഭിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.