കേരളത്തിൽ കൂടുതൽ റെയിൽവെ റിസർവേഷൻ കൗണ്ടറുകൾ; ഇന്നു മുതൽ
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ കൂടുതൽ സമയം പ്രവർത്തിക്കുമെന്നും റെയിൽവേ അറിയിച്ചു.

representative image
- News18 Malayalam
- Last Updated: May 27, 2020, 10:59 AM IST
തിരുവനന്തപുരം: കേരളത്തിൽ റെയിൽവെ കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുറക്കുന്നു. 9 സ്റ്റേഷനിൽ കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. തൃശൂർ, ആലുവ, എറണാകുളം ടൗൺ, ആലപ്പുഴ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം സ്റ്റേഷനുകളിലാണ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ കൂടുതൽ സമയം പ്രവർത്തിക്കുമെന്നും റെയിൽവേ അറിയിച്ചു. പ്രത്യേക ട്രയിനുകളിലേക്കുള്ള ടിക്കറ്റുകൾ ഈ കൗണ്ടറുകളിൽ നിന്ന് ലഭിക്കും You may also like:ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ [NEWS]
റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നൽകുന്ന സേവനവും കൗണ്ടറുകളിലുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം, എറണാകുളം ജംങ്ഷൻ, കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലാണ് കൗണ്ടർ തുറന്നത്.
കേരളത്തിൽ രണ്ട് ജനശതാബ്ദി ട്രെയിനുകളും മൂന്ന് സംസ്ഥാനന്തര ദീർഘദൂര ട്രെയിനുകളും ജൂൺ ഒന്നു മുതൽ ഓടിത്തുടങ്ങും. കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കിയ പട്ടികയിലുള്ളത്. 30 ദിവസം മുമ്പ് വരെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ കൂടുതൽ സമയം പ്രവർത്തിക്കുമെന്നും റെയിൽവേ അറിയിച്ചു. പ്രത്യേക ട്രയിനുകളിലേക്കുള്ള ടിക്കറ്റുകൾ ഈ കൗണ്ടറുകളിൽ നിന്ന് ലഭിക്കും