• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു

Sabarimala | ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു

പമ്പാ സ്നാനത്തിന് അനുമതി, ഇളവുകൾ വേറെയും

ശബരിമല

ശബരിമല

  • Last Updated :
  • Share this:
കോവിഡ് വ്യാപനം (Covid 19 spread) കുറഞ്ഞ സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിന് (Sabarimala pilgrimage) കൂടുതൽ ഇളവുകൾ അനുവദിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും (Devaswom Minister K. Radhakrishnan) മുഖ്യമന്ത്രിയും (Chief Minister) തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായതിന് പിന്നാലെ ശനിയാഴ്ച  രാവിലെ പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു.

പമ്പ സ്നാനം അനുവദിക്കാൻ  യോഗത്തിൽ തീരുമാനമായി. യോഗ തീരുമാനത്തിന് തൊട്ടുപിന്നാലെ രാവിലെ 11 മണിയോടെ പമ്പാസ്നാനം ആരംഭിച്ചു. പമ്പയിൽ  നാലിടത്തായി സ്നാനഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാനും ശനിയാഴ്ച മുതൽ  അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  500 മുറികളാണ്  സജ്ജീകരിച്ചിരിക്കുന്നത്. ഭക്തർക്ക് പരമാവധി 12 മണിക്കൂർ തങ്ങാനാണ് അനുമതിയുള്ളത്.

എന്നാൽ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല. അതേസമയം നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി നാളെ പുലർച്ചെ രണ്ടു മണി മുതൽ തീർത്ഥാടകരെ കടത്തിവിടും. പുലർച്ചെ രണ്ടു മുതൽ രാത്രി 8 വരെയാണ് ഇത് വഴി  തീർത്ഥാടനം അനുവദിക്കുക. നെയ്യഭിഷേകം നിലവിലെ രീതിയിൽ തുടരുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ വ്യക്തമാക്കി.



പ്രതിദിനം 45,000 പേർക്കാണ് നിലവിൽ ദർശനത്തിന് അനുമതിയുള്ളത്. ഈ പരിധി ഒഴിവാക്കണമെന്ന ആവശ്യവും ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. അതേസമയം, ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും 45000 പേരാണ് വെർച്ചൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തത്. ഇതിൽ 80 ശതമാനത്തോളം പേരും ദർശനത്തിനായി എത്തിയിരുന്നു.

ഈ മാസം 26നാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയുമായി അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് 45000 എന്ന പരിധി നീക്കണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടുവയ്ക്കുന്നത്. പരിധി നീക്കിയാൽ അത് വരുമാന കാര്യത്തിൽ വലിയ നേട്ടമാകുമെന്നും ദേവസ്വം ബോർഡ് വിലയിരുത്തുന്നുണ്ട്. ഏതായാലും വിവിധ കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ വരുമാന കാര്യത്തിൽ കനത്ത തിരിച്ചടി നേരിട്ട ദേവസ്വം ബോർഡിനെ സംബന്ധിച്ച് ഭക്തരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമാണ്.

Summary: More relaxations allotted for Sabarimala pilgrim season in the wake of dip in number of Covid 19 cases in the state. A meeting convened by the district collector of Pathanamthitta has allowed a few norms with effect from December 11, Saturday. As many as 45,000 pilgrims visit the temple a day
Published by:user_57
First published: