കൂടത്തായി: ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ജോൺസന്‍റെ ഭാര്യാസഹോദരൻ

ജോളി പള്ളിക്കമ്മിറ്റികളിൽ സജീവമായിരുന്നെന്നും സൈമൺ ന്യൂസ് 18നോട് പറഞ്ഞു.

News18 Malayalam | news18
Updated: October 25, 2019, 9:15 AM IST
കൂടത്തായി: ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ജോൺസന്‍റെ ഭാര്യാസഹോദരൻ
സുനിൽ സൈമൺ
  • News18
  • Last Updated: October 25, 2019, 9:15 AM IST
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ജോളിയുടെ സുഹൃത്തും ബി എസ് എൻ എൽ ജീവനക്കാരനുമായ ജോൺസന്‍റെ ഭാര്യാസഹോദരൻ സുനിൽ സൈമണാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ജോൺസന്‍റെ കൈവശം ജോളി നൽകിയ സ്വർണാഭരണങ്ങളുണ്ടെന്ന് സുനിൽ ന്യൂസ് 18നോട് പറഞ്ഞു.

ജോൺസന്‍റെ പക്കൽ ജോളി നൽകിയ സ്വർണാഭരണങ്ങളുണ്ട്. ജോളി പള്ളിക്കമ്മിറ്റികളിൽ സജീവമായിരുന്നെന്നും സൈമൺ ന്യൂസ് 18നോട് പറഞ്ഞു. സുനിൽ സൈമണെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിളിച്ച് ചോദ്യം ചെയ്തിരുന്നു.

സിലിയുടെ മരണത്തിൽ ശാന്തി ആശുപത്രിയിലെ ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. സി പി എം നേതാവുമായി ജോളിക്ക് ബന്ധമുണ്ടെന്നും ഇവരുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും സുനിൽ ന്യൂസ് 18നോട് പറഞ്ഞു.

First published: October 25, 2019, 9:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading