നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Zika Virus | തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കും

    Zika Virus | തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കും

    ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലും പബ്ലിക് ലാബിലും സിക്ക പരിശോധന സംവിധാനമൊരുക്കിയിട്ടുണ്ട്.

    Mosquito

    Mosquito

    • Share this:
    തിരുവനന്തപുരം: സിക്ക വൈറസ് ബാധ നേരിടാൻ തിരുവനന്തപുരം ജില്ലയിൽ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തല പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് ജില്ല ആക്ഷൻ പ്ലാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ  വകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രതിരോധത്തിനായും ആക്ഷൻ പ്ലാൻ രൂപീകരിച്ചു.

    ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലും പബ്ലിക് ലാബിലും സിക്ക പരിശോധന സംവിധാനമൊരുക്കിയിട്ടുണ്ട്.  ജില്ലയിലെ സർക്കാർ-പ്രൈവറ്റ് ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം.

    Also Read-Zika Virus | കേന്ദ്രസംഘം കേരളത്തിലേക്ക്; ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

    നന്ദൻകോട്, പാറശാല ഭാഗങ്ങളിൽ നിന്നായി 17 സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വരും ദിവസങ്ങളിൽ ലഭിച്ച് തുടങ്ങും.  വാർഡ് തലത്തിൽ നിന്ന്  ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ കോർപറേഷൻ പരിധിയിൽ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. എല്ലാ പെരിഫെറൽ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

    രോഗനിർണയ കേന്ദ്രങ്ങൾ, ഒബിജി സ്കാൻ ചെയ്യുന്ന എല്ലാ അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങൾ ജില്ലാ ആർ‌സി‌എച്ച് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യും.കൊതുകു നിവാരണത്തിനായി  വീടുകളിൽനിന്ന് നടപടി തുടങ്ങണം. കൊതുകുകളുടെ  ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും തിരുവനന്തപുരം കളക്ടർ അവലോകന യോഗത്തിൽ പറഞ്ഞു.

    Also Read-Zika VIrus| സിക വൈറസ് കേരളത്തിൽ: ഗർഭിണികൾ പേടിക്കണം; വൈറസ് പടരുന്നതെങ്ങനെ, എങ്ങനെ പ്രതിരോധിക്കാം

    സിക്കാ വൈറസ്  ഗർഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരിൽ രോഗ ലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഇവർ ഗർഭിണികൾക്ക്‌ രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭിണികൾ ആദ്യ നാല് മാസത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

    ഡിവിസി യൂണിറ്റിലെ സീനിയർ ബയോളജിസ്റ്റിന്റെ സാങ്കേതിക നിർദ്ദേശങ്ങൾക്കനുസരിച്ച് മുനിസിപ്പൽ ആരോഗ്യ സേവനങ്ങൾ ഫോഗിംഗും സ്പ്രേയും നടത്തും.വാർഡ്  തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്ലാറ്റും സന്ദർശിച്ചു ഉറവിടങ്ങൾ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. വീടുകളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാൻ ശുചിത്വ സമിതി തുടർ സന്ദർശനം നടത്തും. കൊതുകു നിവാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പ്രകാരം ശിക്ഷ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

    Also Read-Zika Virus | സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്

    ഓൺലൈനായി നടന്ന യോഗത്തിൽ അവലോകന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. എസ്.ഷിനു, ഡി പി എം ഡോ.അരുൺ പി വി,ഡി എസ് ഓമാരായ ഡോ. ജോസ് ജി ഡി ക്രൂസ്,ഡോ.ധനുജ വി.എ,ഡെപ്യൂട്ടി ഡി.എം.ഒ.ഡോ. സുകേഷ് രാജ്,ആർ‌സി‌എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ,ജില്ലാ കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. സുനിത എൻ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
    Published by:Jayesh Krishnan
    First published:
    )}