• HOME
  • »
  • NEWS
  • »
  • kerala
  • »
  • Guruvayur Temple| ചിങ്ങമാസം വന്നു ചേർന്നു; ഗുരുവായൂരില്‍ 'കല്യാണപ്പൂരം';ഒറ്റ ദിവസം 250ലേറെ മിന്നുകെട്ട്

Guruvayur Temple| ചിങ്ങമാസം വന്നു ചേർന്നു; ഗുരുവായൂരില്‍ 'കല്യാണപ്പൂരം';ഒറ്റ ദിവസം 250ലേറെ മിന്നുകെട്ട്

വിവാഹ തിരക്ക് നിയന്ത്രിക്കാനായി രണ്ട് കല്യാണ മണ്ഡപങ്ങൾ കൂടി കിഴക്കേ നടപന്തലിൽ ദേവസ്വം അധികൃതര്‍ സ്ഥാപിച്ചു

  • Last Updated :
  • Share this:
    ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ  ഓഗസ്റ്റ് 21 ന് നടക്കും.  ശനിയാഴ്ച വൈകുന്നേരം 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം  250 ൽ പരം വിവാഹങ്ങളാണ്  ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ നടക്കുക. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത്തം ഓഗസ്റ്റ് 21 ന് ആയതിനാലാണ് ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത്.

    വിവാഹ തിരക്ക് നിയന്ത്രിക്കാനായി രണ്ട് കല്യാണ മണ്ഡപങ്ങൾ കൂടി കിഴക്കേ നടപന്തലിൽ ദേവസ്വം അധികൃതര്‍ സ്ഥാപിച്ചു. ഇതോടെ കല്യാണ മണ്ഡപത്തിൻ്റെ എണ്ണം 5 ആയി. സമയക്കുറവ് മൂലം വിവാഹത്തിരക്ക് കൂടിയപ്പോൾ വിവാഹ ബുക്കിങ്ങ് നിറുത്തിവെക്കാന്‍ പോലും ദേവസ്വം തയ്യാറെടുത്തിരുന്നു.



    എന്നാൽ ഗുരുവായൂരപ്പൻ്റെ മുന്നിൽ താലികെട്ടണമെന്ന ഭക്തരുടെ താല്പര്യം മുൻനിർത്തി ദേവസ്വം ബുക്കിങ്ങ് ഒഴിവാക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

    തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം ഒരുക്കിയ പുതിയ കല്യാണ മണ്ഡപങ്ങളിലൊന്ന്


    ഇതോടെ കല്യാണ മണ്ഡപങ്ങളുടെ എണ്ണം കൂട്ടി തിരക്ക് നിയന്ത്രിക്കാം എന്ന ആശയം രൂപപ്പെടുകയായിരുന്നു. ഇന്ന് തന്നെ 2 വിവാഹ മണ്ഡപം കൂടി തയ്യാറാക്കി . ഇതോടെ ഒരേ സമയം 3  വിവാഹങ്ങള്‍ നടത്താം എന്നതിൽ നിന്നും 5  വിവാഹം വരെ നടത്താൻ സാഹചര്യം ഒരുങ്ങുകയായിരുന്നു.



    കൂടുതല്‍ മണ്ഡപങ്ങള്‍ ഒരുക്കിയതിലൂടെ തിരക്ക് നിയന്ത്രിക്കാനാവും എന്നാണ് ദേവസ്വത്തിൻ്റെ പ്രതീക്ഷ. കഴിയുന്നതും ഫോട്ടോഗ്രാഫര്‍മാര്‍ ഒഴികെ  20 പേർ ആക്കി ചുരുക്കി വിവാഹ സംഘങ്ങള്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ കൂടുതൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നും ഇക്കാര്യത്തിൽ ഭക്തരുടെ സഹകരണം ആവശ്യമാണെന്നും ദേവസ്വം അധികൃതര്‍ അഭ്യര്‍ഥിച്ചു.
    Published by:Arun krishna
    First published: