• HOME
  • »
  • NEWS
  • »
  • kerala
  • »
  • MORE THAN 30 ACTIVISTS RESIGNED FROM THE TWENTY20 JK TV

ട്വന്റി ട്വന്റിയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി; മുപ്പതിലധികം പേര്‍ രാജിവെച്ചു

ട്വന്റി 20 യിൽ നിന്ന് രാജിവെച്ചവരെ ഒപ്പം നിർത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം.

Twenty 20

Twenty 20

  • Share this:
കൊച്ചി:  മഴുവന്നൂരിൽ ട്വന്റി ട്വന്റിയിൽ നിന്ന് പ്രവർത്തകരുടെ കൂട്ടരാജി. പാർട്ടിയുടെ പ്രവർത്തനങ്ങൾ മഴുവന്നൂർ പഞ്ചായത്തിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ രാജിവെച്ചത്. ട്വന്റി 20 യിൽ നിന്ന് രാജിവെച്ചവരെ ഒപ്പം നിർത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിക്ഷേപ പദ്ധതി കേരളത്തിൽ നിന്ന് തെലുങ്കാന യിലേക്ക് മാറ്റി പിന്നാലെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നതും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 മിന്നും വിജയം നേടിയ പഞ്ചായത്താണ് മഴുവന്നൂർ.  19 വാർഡുകളിൽ 14 ഇടത്തും ട്വന്റി 20 സ്ഥാനാർഥികൾ ജയിച്ചു കയറി.  പഞ്ചായത്തിൽ ട്വന്റി 20 ഒറ്റയ്ക്ക് ഭരണം.  കുടിവെള്ളം, വൈദ്യുതി, ഭക്ഷ്യ സുരക്ഷ മാർക്കറ്റ് എന്നിവയൊക്കെ ആയിരുന്നു ട്വന്റി20 വാഗ്ദാനങ്ങൾ. ഇവയിൽ ഒന്നുപോലും നടപ്പാക്കാനുള്ള നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല എന്നാരോപിച്ചാണ് പ്രവർത്തകരുടെ രാജി. മഴുവന്നൂർ പഞ്ചായത്തിലെ 5,6 വാർഡുകളിലെ നാല്പതിലധികം പ്രവർത്തകർ രാജിവെച്ചത്. ഇവരുടെ കുടുംബാംഗങ്ങളും ട്വന്റി ട്വന്റിമായുള്ള പ്രവർത്തനം അവസാനിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വാർഡ്  തല കമ്മിറ്റികൾ പോലും ചേർന്നിട്ട് ഇല്ലെന്നും പ്രവർത്തകർ പറയുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതിന് ഒരു വേദി ഇല്ലെന്നും ഇവർ പറയുന്നു.

അസംതൃപ്തരായ പ്രവർത്തകരെ ഒപ്പം നിർത്താനാണ് സിപിഐഎമ്മിന്റെ നീക്കം. ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ച് എത്തുന്നവരെ നാളെ ഔദ്യോഗികമായി പാർട്ടി അംഗത്വം നൽകും. അസംതൃപ്തരായ ട്വന്റി20 പ്രവർത്തകരെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളിൽ നിന്നും ട്വന്റി 20 യിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നത്ത്. ഒന്നോ രണ്ടോ പ്രവർത്തകർമാത്രമാണ് രാജി വെച്ചിട്ടുള്ളതെന്നും കൂടുതൽ പേർ പാർട്ടി വിട്ടു പോകില്ല എന്നുമാണ് ട്വന്റി 20 ഭാരവാഹികൾ നൽകുന്ന വിശദീകരണം.



കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിൽ ട്വന്റി 20 ഭരണം പിടിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും സ്ഥാനാർഥികൾ വിജയിച്ചു കയറി. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്നും ട്വന്റി20 സ്ഥാനാർത്ഥിക്ക് വിജയിക്കാനാവില്ല. എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജൻ ആണ് ജയിച്ചു കയറിയത്. 2715 വോട്ടുകൾക്ക് ആയിരുന്നു ശ്രീനിജന്റെ വിജയം. ട്വന്റി 20 സ്ഥാനാർഥി സുജിത്ത് പി സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.



തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ പ്രവർത്തനം പഞ്ചായത്ത് തലങ്ങളിൽ പോലും കാര്യക്ഷമമല്ല എന്നാണ് പ്രവർത്തകർ ആരോപണമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം കിറ്റക്സിൽ പരിശോധനയുടെ പേരിൽ കമ്പനി മാനേജ്മെന്റും സർക്കാരും തമ്മിൽ തുറന്നപോരിലേക്ക് എത്തിയിരുന്നു. ഇതിനെത്തുടർന്നാണ് കേരളത്തിൽ നടപ്പാക്കാൻ ഇരുന്ന 3,500 കോടി രൂപയുടെ പദ്ധതി ഇവിടെ നടപ്പാക്കേണ്ടത് ഇല്ലെന്ന് കമ്പനി തീരുമാനിച്ചത്. ആയിരം കോടി രൂപ തെലുങ്കാനയിൽ നിക്ഷേപിക്കുകയാണ് ഉണ്ടായത്. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് ട്വന്റി  ട്വന്റിയുടെ തകർച്ചയുടെ തുടക്കം എന്നാണ് എതിരാളികളുടെ കണക്കുകൂട്ടൽ.
Published by:Jayesh Krishnan
First published:
)}