നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • EXCLUSIVE:എറണാകുളത്ത് സർക്കാരിന്റെയും CBSEയുടെയും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് മുപ്പതിലേറെ സ്കൂളുകൾ

    EXCLUSIVE:എറണാകുളത്ത് സർക്കാരിന്റെയും CBSEയുടെയും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് മുപ്പതിലേറെ സ്കൂളുകൾ

    എറണാകുളത്തെ സ്കൂളുകളെ കുറിച്ച് ന്യൂസ് 18 നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ

    • Share this:


    എറണാകുളത്ത് സർക്കാരിന്റെയും സിബിഎസ്ഇ യുടെയും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് മുപ്പതിലേറെ സ്കൂളുകൾ. അരൂജാസ് സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ സ്കൂളുകളെ കുറിച്ച് ന്യൂസ് 18 നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ

    വിദ്യാഭ്യാസ വകുപ്പ്  എൻഓസിയും സിബിഎസ്ഇ അംഗീകാരവും നിരസിച്ച ചില സ്കൂളുകൾ  ഇപ്പോഴും പ്രവർത്തനം തുടരുന്നു. പല സ്കൂളുകളും അടുത്ത വർഷത്തേക്ക് അഡ്മിഷനും ആരംഭിച്ചു കഴിഞ്ഞു.

    അയ്യപ്പൻ കാവ് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് ഒരു ഇരുനില കെട്ടിടത്തിലാണ്. സ്കൂളിന്റെ ആദ്യ നിലയിൽ അയ്യപ്പ സമാജത്തിൻറെ ഓഫീസാണ് ഉള്ളത്. സ്കൂളിന് സിബിസിഐയുടെ അംഗീകാരവും എൻ ഓ സി യും വിദ്യാഭ്യാസ വകുപ്പ് നിരസിച്ചതിന്റെ  പ്രധാന കാരണം കൂടിയാണിത്.



    അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളിലെ അധ്യാപകർക്ക് എൻസിറ്റിഇ നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഇല്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെൻറ് മായി ബന്ധപ്പെട്ടപ്പോൾ സിബിഎസ്ഇ അംഗീകാരവും എൻ ഓ സിയുമില്ലെന്ന് അധികൃതർ തന്നെ സമ്മതിച്ചു.

    പൊന്നുരുന്നി സികെസിഎം  എൽപി സ്കൂൾ, രാജഗിരി സീഷോർ സി എം ഐ സ്കൂൾ , സെൻറ് ജോർജ് കാർമൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീസ്‌കൂളുകളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു

    എറണാകുളത്തെ ഈസ്‌കൂളുകൾക്ക് ഒന്നും ഫയർ ആൻഡ് സേഫ്റ്റി ,ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂളുകളിലെ അധ്യാപകർക്ക് എൻ സി ടി ഇ  നിഷ്കർഷിക്കുന്ന യോഗ്യതയില്ലെന്നും കൃത്യമായ മാനദണ്ഡങ്ങളിലൂടെയല്ല അധ്യാപകരെ നിയമിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.



    സിബിഎസ്ഇ അംഗീകാരവും എൻ ഓ സിയും സ്കൂളിൻറെ നടത്തിപ്പിന് ആവശ്യമില്ലെന്നാണ് രാജഗിരി സീഷോർ സി എം ഐ സ്കൂൾ മാനേജ്മെൻറ് പ്രതികരണം. എങ്കിലും അംഗീകാരം നേടിയെടുക്കാൻ  അടുത്ത വർഷം വീണ്ടും വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്നും മാനേജ്മെൻറ് പറയുന്നു.

    ഇത് എറണാകുളത്തെ മാത്രം സ്കൂളുകളുടെ കണക്കാണ്. സംസ്ഥാനമൊട്ടാകെയെത്തുമ്പോൾ അനധികൃത സ്കൂളുകളുടെ എണ്ണം അഞ്ചിരട്ടിയെങ്കിലും വർധിച്ചേക്കും

    Also read: പ്രണയം മനസുകൾ തമ്മിൽ; പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്

    Published by:user_49
    First published:
    )}