• HOME
  • »
  • NEWS
  • »
  • kerala
  • »
  • Urology | 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ; അത്യപൂർവ്വമെന്ന് ഡോക്ടർമാർ

Urology | 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ; അത്യപൂർവ്വമെന്ന് ഡോക്ടർമാർ

കടുത്ത വയറുവേദനയെ തുടർന്നാണ് രോഗി ചികിത്സ തേടിയെത്തിയത്. പരിശോധനയിലാണ് മൂത്രാശയത്തിൽ കല്ല് നിറഞ്ഞ് കിടക്കുന്നത് കണ്ടത്

dr-Jithunath

dr-Jithunath

  • Share this:



    തൃശൂർ: ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് ആയിരത്തിലേറെ കല്ലുകൾ പുറത്തെടുത്തു. തൃശൂർ (Thrissur) ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79കാരന്‍റെ മൂത്രാശയത്തിൽനിന്നാണ് ആയിരത്തിലേറെ കല്ലുകൾ പുറത്തെടുത്തത്. പ്രശസ്ത യൂറോളജി സർജൻ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ (Surgery) നടന്നത്. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

    വേദനയില്ലാതെയുള്ള എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തതെന്ന് ഡോക്ടർ ജിത്തുനാഥ് പറഞ്ഞു. മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവർത്തനം തടസപ്പെടുമ്പോഴാണ് കല്ലുകൾ രൂപപ്പെടുന്നത്. എന്നാൽ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തിൽ ഇത്രയധികം കല്ലുകൾ രൂപപ്പെട്ട് കണ്ടതെന്നും ഡോ. ജിത്തുനാഥ് പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടർ അറിയിച്ചു. വൈകാതെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങാനാകും.



    കടുത്ത വയറുവേദനയെ തുടർന്നാണ് രോഗി ചികിത്സ തേടിയെത്തിയത്. പരിശോധനയിലാണ് മൂത്രാശയത്തിൽ കല്ല് നിറഞ്ഞ് കിടക്കുന്നത് കണ്ടത്. കൂടാതെ കടുത്ത മൂത്രാശയ അണുബാധയും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. പൂർണമായും വേദനയും മുറിവുമില്ലാതെയാണ് എൻഡോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്.

    ഡോ. ജിത്തുനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ സംഘത്തിൽ അന്സ്തേഷ്യസ്റ്റ് ഡോ അഞ്ജു കെ ബാബുവും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി പൂർണമായും സൌജന്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. ജിത്തുനാഥ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Air pollution | വായു മലിനീകരണം പുരുഷന്മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് പഠനം

    വായുമലീനികരണം (Air pollution) പുരുഷന്മാരുടെ ബീജഗുണം (male sperm )കുറയ്ക്കുമെന്ന് പഠനം. ചൈനയില്‍ നടന്ന പഠനത്തിലാണ് മലീനികരണം മൂലം ഉണ്ടാകുന്ന പൊടിപടലങ്ങളും രാസവസ്തുക്കളും പുരുഷന്‍മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

    ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ള ബീജത്തിന്റെ കഴിവിനെ വായു മലിനീകരണം ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളും വന്ധ്യതയ്ക്ക് കാരണമെന്ന്
    ഷാങ്ഹായ് ടോങ്ജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

    ചൈനയിലെ 340 നഗരങ്ങളില്‍ നിന്നുള്ള 34 വയസ്സുള്ള 34,000 പുരുഷന്മാരിലാണ് ഗവേഷണം നടന്നത്. 2013 ജനുവരിക്കും 2019 ഡിസംബറിനും ഇടയില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഇവരുടെ ഭാര്യമാര്‍ ഗര്‍ഭിണികളായി പഠനം പറയുന്നു.

    Read also-Superfoods | ശാരീരിക ക്ഷീണം അകറ്റാം; ദിവസവും ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

    2.5 മൈക്രോമീറ്ററില്‍ താഴെ, 2.5 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയില്‍, 10 മൈക്രോമീറ്ററില്‍ അധികം പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടി വന്നവര്‍ എന്നിങ്ങലെ തരം തിരിച്ചാണ് പഠനം നടത്തിയത്. മലീനികരണത്തിന്റെ തോത് കുറയുന്നതിന് അനുസരിച്ച് കുറയുന്നതായി പഠനം പറയുന്നു.

    2.5 മൈക്രോമീറ്ററിന് താഴെ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്‌പേം മോട്ടിലിറ്റി 3.6 ശതമാനം കുറഞ്ഞതായും 10 മൈക്രോമീറ്റര്‍ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്‌പേം മോട്ടിലിറ്റി 2.4 ശതമാനവും കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. ബീജോത്പാദനത്തിന്റെ ആദ്യ 90 നാളുകളില്‍ വായു മലിനീകരണം നേരിടേണ്ടി വന്നവരില്‍ ഇതിന്റെ പ്രഭാവം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

    പുരുഷന്മാരിലെ പ്രശ്‌നങ്ങളാണ് 50 % വന്ധ്യതയ്ക്ക് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ലോകത്ത് തന്നെ പത്ത് ശതമാനം ദമ്പതികള ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത.


    Published by:Anuraj GR
    First published: