നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന പാര്‍ട്ടിയില്‍ അംഗത്വവിതരണം ആരംഭിച്ച ആദ്യ ദിനം ഒരു ലക്ഷത്തിലധികം പേര് അംഗത്വമെടുത്തതായി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അംഗത്വമെടുക്കുന്നതിന് അവസരം. തദ്ദേശ തെരെഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെത്തുടര്‍ന്നായിരുന്നു നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള
ട്വന്റി 20യുടെ തീരുമാനം. ജനങ്ങളുടെ പിന്തുണ കൂടി പരിശോധിച്ച ശേഷമാകും ഏതെല്ലാം മണ്ഡലങ്ങളിലേയ്ക്ക് മത്സരിയ്ക്കണമെന്ന് തീരുമാനിക്കുക.
ഇതിന്റെ ഭാഗമായാണ് ട്വന്റി 20 പാര്‍ട്ടിയിലേയ്ക്ക് അംഗത്വ വിതരണം ആരംഭിച്ചത്. ഏറണാകുളം ജില്ലയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മെംബര്‍ഷിപ്പ് നല്‍കുന്നത്. 14 മണ്ഡലങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേരാണ് ആദ്യ ദിവസം അംഗത്വമെടുത്തത്.
Related News
ഭരണം ലഭിച്ച നാലു പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിത പ്രസിഡന്റുമാർഓരോ മണ്ഡലങ്ങലില്‍ നിന്നും അംഗത്വമെടുത്തവരുടെ എണ്ണം പരിശോധിക്കും. തുടര്‍ന്ന് മികച്ച സ്ഥാനാര്‍ത്ഥികളെക്കൂടി ലഭിയ്ക്കുകയാണെങ്കില്‍ ട്വന്റി 20 അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നിലവില്‍ കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ട്വന്റി 20യുടെ തീരുമാനം. എറണാകുളം ജില്ലയ്ക്ക് പുറത്ത് മത്സരിയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
യുഡിഎഫുമായോ എല്‍ഡിഎഫുമായോ എന്‍ഡിഎയുമായോ തെരെഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് നേരത്തെ തന്നെ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് ഏറ്റവും വിജയസാധ്യത മണ്ഡലമാണ് കുന്നത്തുനാട്. എന്നാൽ പോരാട്ടം കുന്നത്തുനാട് മണ്ഡലത്തിൽ മാത്രം ആയിരിക്കില്ല എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
Also Read-
കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്റി20തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്വന്റി 20 യുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് ഉറപ്പായതോടെയാണ് ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കാൻ മുന്നണികൾ അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു.
എന്നാൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുമായി യാതൊരുവിധത്തിലുമുള്ള സഖ്യത്തിനുമില്ലെന്നാണ്യുട്വന്റി 20 ടെ നിലപാട്. നിലവിലെ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പാണ് ട്വന്റി20 ജനങ്ങൾ വോട്ട് ചെയ്യാൻ പ്രധാനപ്പെട്ട കാരണം. ഈ സാഹചര്യത്തിൽ ഈ മുന്നണികളുമായി എങ്ങനെ സഖ്യം ഉണ്ടാകുമെന്നാണ് ചീഫ് കോർഡിനേറ്റർ കൂടിയായ സാബു എം ജേക്കബിന്റെ ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.