പത്തനംതിട്ട: ചരിത്രത്തിലാദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം. വൈകിട്ട് 6.50 ന് ലഭ്യമായ വിവര പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് വനിതകള്‍. ആകെ 523,199 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 481065 പുരുഷന്മാരാണ് വോട്ട് ചെയ്തത്. ആകെയുള്ള 661700 പുരുഷ വോട്ടര്‍മാരില്‍ 72.70 % പേര് വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 716884 സ്ത്രീകളില്‍ 72.98 % പേരാണ് വോട്ട് ചെയ്തത്. കാഞ്ഞിരപ്പള്ളിയില്‍ 68707 പുരുഷന്മാരും 69661 സ്ത്രീകളും വോട്ട് ചെയ്തു.
നിയമസഭാ മണ്ഡലം, വോട്ട് ചെയ്ത പുരുഷന്മാര്, സ്ത്രീകള്‍ എന്ന ക്രമത്തില്‍:
പൂഞ്ഞാര്‍ - 69874, 66637
തിരുവല്ല - 67752, 74029
റാന്നി-64564, 68089
ആറന്മുള- 75742, 86407
കോന്നി - 65854, 76430
അടൂര്‍-68572, 81946
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.