നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Gold Smuggling Case | 'സ്വർണക്കടത്തുകാരി പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നത്'; വി മുരളീധരൻ

    Gold Smuggling Case | 'സ്വർണക്കടത്തുകാരി പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നത്'; വി മുരളീധരൻ

    "ഒരു വാചകം പൂർണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാൽ ഇങ്ങനെ വരും."

    വി മുരളീധരൻ

    വി മുരളീധരൻ

    • Share this:
      ന്യൂഡൽഹി: സ്വർണക്കടത്തുകാരി കഴിഞ്ഞ ദിവസം പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.  യുഎഇയുടെ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതു പ്രകാരമാണ് സ്വർണം കടത്താൻ സഹായിച്ചതെന്നാണ് സ്വർണക്കടത്തുകാരി പറഞ്ഞത്. യുഎഇ സർക്കാർ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തിയെന്ന് കോടിയേരി പറയാൻ ശ്രമിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണെന്നും വി മുരളീധരൻ പറഞ്ഞു.

      കോടിയേരി ബാലകൃഷ്ണനും മാർക്സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത് സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്. കള്ളക്കടത്തിനു സഹായം നൽകിയവർ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധമാണെന്ന് മുരളീധരൻ പറഞ്ഞു.

      "വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതിൽ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ ബിജെപി നേതാക്കളുണ്ട്. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതി. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് വി.മുരളീധരൻ പറഞ്ഞെന്നാണ് കോടിയേരിയുടെ ആരോപണം. എൻഎഎ പറഞ്ഞത് കാമൊഫ്ലാഷ് ഇൻ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്. ഒരു വാചകം പൂർണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാൽ ഇങ്ങനെ വരും. കാമൊഫ്ലാഷിന്റെ അർഥം അറിയില്ലെങ്കിൽ നിഖണ്ടു നോക്കണം. പ്രാഗ്മാറ്റിക് അപ്രോച്ചിനു കോംപ്ലിമെന്റ് എന്നു പറഞ്ഞപ്പോൾ അതിനെപ്പിടിച്ചായിരുന്നു വിവാദം. ചർച്ച വഴിതിരിച്ചു വിടുക എന്നതാണു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതും വഴിതിരിച്ചു വിടണം."- കേന്ദ്ര മന്ത്രി പറഞ്ഞു.
      TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
      സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ല. കോവിഡ് കാലത്ത് ജീവന്‍ പോലും പണയംവച്ച് ജനങ്ങൾ സമരം ചെയ്യുകയാണ്. കാരണം ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടുകയാണ്. നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണെന്നും മുരളീധരൻ പറഞ്ഞു.
      Published by:Aneesh Anirudhan
      First published:
      )}