നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യു.എ.ഇയിലെ മന്ത്രിതല പരിപാടിയിൽ പി.ആര്‍ ഏജന്റ്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വി മുരളീധരന്‍

  യു.എ.ഇയിലെ മന്ത്രിതല പരിപാടിയിൽ പി.ആര്‍ ഏജന്റ്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വി മുരളീധരന്‍

  സ്മിത നായര്‍ക്ക് മാത്രമായല്ല അനുമതി നല്‍കിയതെന്നും നിങ്ങള്‍ വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

  വി. മുരളീധരൻ

  വി. മുരളീധരൻ

  • Share this:
  കോഴിക്കോട്: യു.എ.ഇയിലെ മന്ത്രിതല പരിപാടില്‍ വി മുരളീധരനൊപ്പം പി.ആര്‍. ഏജന്റ് സ്മിത മേനോന്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സ്മിത മേനോന് വിദേശ പരിപാടിയില്‍ ആര് അനുമതി നല്‍കിയെന്നും അനുമതി നല്‍കാന്‍ ഞാനലല്ലോ പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു മന്ത്രിയുടെ ആദ്യവാദം. എന്നാല്‍ സ്മിത മേനോന്റ് എഫ്.പി പോസ്റ്റ് വായിച്ചപ്പോള്‍ മന്ത്രി വീണ്ടും തിരുത്തി. സ്മിത നായര്‍ക്ക് മാത്രമായല്ല അനുമതി നല്‍കിയതെന്നും നിങ്ങള്‍ വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.


  സ്മിത മേനോനെ സ്റ്റേജിൽ ഇരുത്തിയിട്ടില്ലെന്നും പുറത്തുവന്നത് റൗണ്ട് ടേബിളിനടുത്തുള്ള ഫോട്ടോയാണെന്നും മുരളീധന്‍ ന്യായീകരിച്ചു. കഴിഞ്ഞ നവംബറില്‍ യു.എ.ഇയില്‍ നടന്ന മന്ത്രിതല പരിപാടിയില്‍ വി മുരളീധരനൊപ്പം സ്മിത മേനോന്‍ പങ്കെടുത്താണ് വിവാദമായത്.

  Also Read 'നയതന്ത്ര ബാഗ് എന്ന വ്യാജേനയെന്നു തന്നെയാണ് പറഞ്ഞത്; എങ്ങനെയൊക്കെ ക്യാപ്സ്യൂളിറക്കിയാലും അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല': വി മുരളീധരൻ
  അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യല്‍ റിം യോഗത്തിലാണ് സ്മിത മേനോനും പങ്കെടുത്തത്. ഔദ്യോഗിക സംഘത്തിനൊപ്പമില്ലായിരുന്ന സ്മിത പരിപാടിയില്‍ പങ്കെടുത്തതിനെ  ചോദ്യം ചെയ്ത് ലോക്താന്ത്രിക് ദള്‍ യുവജന നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം താൻ പി.ആര്‍ ഏജന്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മത മേനോന്റെ വാദം.
  Published by:Aneesh Anirudhan
  First published: