കർഷക ബിൽ: പുറത്താക്കിയത് ചെയർമാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെ; പ്രതിപക്ഷ സമരം ഇടനിലക്കാർക്ക് വേണ്ടി: വി മുരളീധരൻ

കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഈ ബില്ലിനെതിരായി പ്രതിഷേധിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് മനസ്സിലാകുന്നില്ല. കേരളത്തില്‍ നിലവിലില്ലാത്ത ഒരു നിയമം, ആ നിയമം റദ്ദാക്കി എന്നു പറഞ്ഞുകൊണ്ടാണ് സമരം നടക്കുന്നതെന്നും മുരളീധരന്‍

News18 Malayalam | news18-malayalam
Updated: September 21, 2020, 3:50 PM IST
കർഷക ബിൽ: പുറത്താക്കിയത് ചെയർമാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെ; പ്രതിപക്ഷ സമരം ഇടനിലക്കാർക്ക് വേണ്ടി: വി മുരളീധരൻ
വി. മുരളീധരൻ
  • Share this:
ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്ന് എട്ട് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. രാജ്യസാഭാ ചെയർമാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറി നിൽക്കുകയും ഉൾപ്പെടെ ഗുരുതര കുറ്റക‌ൃത്യം ചെയ്തവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ടവർ പുറത്ത് പോകാതെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിൽ നിലവിലില്ലാത്ത നിയമം റദ്ദാക്കിയെന്നു പറഞ്ഞാണ് മാർക്സിസ്റ്റ് പാർട്ടി സമരം ചെയ്യുന്നതെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഇടനിലക്കാരുടെ വക്താക്കളായി മാറിയിരിക്കുകയാണ്. അവർ ഇടനിലക്കാർക്കു വേണ്ടിയാണ് സമരം നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവരുടെ ഇടനിലക്കാരെ ഒഴിവാക്കികൊണ്ട് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ വില കിട്ടുന്നിടത്ത് വില്‍ക്കാനുള്ള അവസരമാണ് നിയമത്തിലൂടെ വരാന്‍ പോകുന്നത്. സസ്‌പെന്‍ഷനിലായ എം.പിമാര്‍ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.കെ രാഗേഷ് മാർഷലിനെ അങ്ങോട്ട് അക്രമിച്ച ശേഷം താൻ ആക്രമിക്കപ്പെട്ടെന്നു പറയുകയാണ്. ജനാധിപത്യ ബോധം അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍, കര്‍ഷകരോട് യഥാര്‍ഥ സ്‌നേഹം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ സഭാനടപടികള്‍ തുടര്‍ന്നുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഈ ബില്ലിനെതിരായി പ്രതിഷേധിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് മനസ്സിലാകുന്നില്ല. കേരളത്തില്‍ നിലവിലില്ലാത്ത ഒരു നിയമം, ആ നിയമം റദ്ദാക്കി എന്നു പറഞ്ഞുകൊണ്ടാണ് സമരം നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
Published by: Aneesh Anirudhan
First published: September 21, 2020, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading