നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടതു സർക്കാർ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എനിക്ക് സമ്മാനിച്ച ആദ്യ ജയിൽ ജീവിതം'; 40 വർഷം മുൻപ് നടന്നത് വിവരിച്ച് വി. മുരളീധരൻ

  'ഇടതു സർക്കാർ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എനിക്ക് സമ്മാനിച്ച ആദ്യ ജയിൽ ജീവിതം'; 40 വർഷം മുൻപ് നടന്നത് വിവരിച്ച് വി. മുരളീധരൻ

  ''തിരിഞ്ഞുനോക്കുമ്പോൾ എനിക്കിന്ന് തെല്ലും നഷ്ടബോധമില്ല. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്കെതിരായ പോരാട്ടത്തിന് ഊർജം പകരുന്നതായിരുന്നു ആ ജയിൽ വാസം. കള്ളക്കേസും കള്ളക്കഥകളും അന്നും ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയാണല്ലോ."

  വി. മുരളീധരൻ

  വി. മുരളീധരൻ

  • Share this:
   തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ 40 വർഷം മുൻപ് ജയിലിൽ അടച്ച സംഭവം വിവരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സർക്കാർ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതിത്തള്ളി കുറ്റവിമുക്തനാക്കി. കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കള്ളക്കഥ മൂലം സർക്കാർ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ വിദ്യാർത്ഥി പരിഷത് പ്രവർത്തകനായെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

   "തിരിഞ്ഞുനോക്കുമ്പോൾ എനിക്കിന്ന് തെല്ലും നഷ്ടബോധമില്ല. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്കെതിരായ പോരാട്ടത്തിന് ഊർജം പകരുന്നതായിരുന്നു ആ ജയിൽ വാസം. കള്ളക്കേസും കള്ളക്കഥകളും അന്നും ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയാണല്ലോ. അവർ അത് ഇന്നും നിർവിഘ്നം തുടരുമ്പോൾ , നാൽപതാണ്ട് മുമ്പത്തെ ജയിലനുഭവത്തിന്റെ ഓർമ്മത്താളൊന്ന് പുതുക്കി എന്നു മാത്രം."- മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.


   ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ


   ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എനിക്ക് സമ്മാനിച്ച ആദ്യ ജയിൽജീവിതം 40 വർഷം മുമ്പൊരു ഒക്ടോബറിലായിരുന്നു. കമ്യൂണിസ്റ്റുകാരുടെ ആജ്ഞയനുസരിച്ച് കള്ളക്കേസുണ്ടാക്കി ആർ.എസ്.എസ് പ്രവർത്തകരെ കുടുക്കുന്ന പതിവിന്റെ ഇരയായി ജയിലിൽ കിടന്ന ഓർമ്മകൾ പുതുക്കാൻ ഒരു കാരണവുമുണ്ടായി.


   കെ. ജി.മാരാര് ജിയുടെ ജീവചരിത്രമായ 'രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരം' ഈ ജയിലനുഭവത്തെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകത്താൾ ഒരു സുഹൃത്ത് ഇന്നയച്ചു തന്നു. അതുകണ്ടപ്പോഴാണ് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെ നടന്ന ആ സംഭവത്തെക്കുറിച്ച് ഒരു കുറിപ്പിവിടെ ഇടാമെന്ന് ആലോചിച്ചത്. അന്ന് എനിക്കെതിരെയെടുത്ത കള്ളക്കേസ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. ദേശീയോദ്‌ഗ്രഥന സമിതി യോഗത്തിൽ പങ്കെടുക്കാൻ വന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരെ ഡൽഹി കേരള ഹൗസിൽ എ.ബി.വി.പി പ്രവർത്തകർ ഘെരാവോ ചെയ്തതൊക്കെ മാരാർജിയുടെ ജീവചരിത്രമെഴുതിയ കെ.കുഞ്ഞിക്കണ്ണൻ വിശദമായി കുറിച്ചിട്ടുണ്ട്.   സർക്കാർ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതിത്തള്ളി എന്നെ കുറ്റവിമുക്തനാക്കി. കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കള്ളക്കഥ മൂലം സർക്കാർ ജോലിയിൽ നിന്ന് സസ്പെൻഷൻ കിട്ടി. പിന്നീട് ഞാനാ ഉദ്യോഗം രാജിവച്ച് മുഴുവൻ സമയ വിദ്യാർത്ഥി പരിഷത് പ്രവർത്തകനാവുകയായിരുന്നു. ആ തീരുമാനത്തിലേക്ക് എന്നെയെത്തിച്ച നിമിത്തമായിരുന്നു രണ്ട് മാസത്തെ ആ ജയിൽവാസമെന്നാണ് ഞാൻ കരുതുന്നത്.


   തിരിഞ്ഞുനോക്കുമ്പോൾ എനിക്കിന്ന് തെല്ലും നഷ്ടബോധമില്ല. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്കെതിരായ പോരാട്ടത്തിന് ഊർജം പകരുന്നതായിരുന്നു ആ ജയിൽ വാസം. കള്ളക്കേസും കള്ളക്കഥകളും അന്നും ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയാണല്ലോ. അവർ അത് ഇന്നും നിർവിഘ്നം തുടരുമ്പോൾ , നാൽപതാണ്ട് മുമ്പത്തെ ജയിലനുഭവത്തിന്റെ ഓർമ്മത്താളൊന്ന് പുതുക്കി എന്നു മാത്രം.
   Published by:Aneesh Anirudhan
   First published: