നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മസ്തിഷ്ക്കജ്വരം ബാധിച്ച് ഒരു മരണം കൂടി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മസ്തിഷ്ക്കജ്വരം ബാധിച്ച് ഒരു മരണം കൂടി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകളുടെ അതേവിഭാഗത്തിലുള്ള രോഗകാരികളാണ് എൻസഫലൈറ്റിസ് പടർത്തുന്നത്

    mosquito

    mosquito

    • News18
    • Last Updated :
    • Share this:
      റായ്പുർ: ഛത്തിസ്ഗഢിൽ മസ്തിഷ്ക്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ജ്യോതി ഗഗായി എന്നയാളാണ് മരിച്ചത്. ഒരുതരം മസ്തിഷ്ക്കജ്വരമായ ജാപ്പനീസ് എൻസഫലൈറ്റിസ് ബാധിച്ചായിരുന്നു മരണം. ഇവർ ഛത്തീസ്ഗഢിലെ യോഹത് മഠം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

      എന്താണ് എൻസഫലൈറ്റിസ്?

      ജാപ്പനീസ് എൻസഫലൈറ്റിസ് എന്നത് ഒരുതരം മസ്തിഷ്ക്കജ്വരമാണ്. തലച്ചോറിനെ ബാധിക്കുന്ന പനിയാണിത്. തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കുന്ന ഈ രോഗം അതിവേഗം മരണകാരണമാകും. വൈറസ്, ബാക്ടീരിയ, അമീബ എന്നിവ വഴിയാണ് രോഗം പിടിപെടുന്നത്. കൊതുകുകൾ വഴിയാണ് രോഗകാരിയായ വൈറസോ ബാക്ടീരിയയോ ശരീരത്തിൽ എത്തുന്നത്. ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകളുടെ അതേവിഭാഗത്തിലുള്ള രോഗകാരികളാണ് എൻസഫലൈറ്റിസ് പടർത്തുന്നത്. വൈറൽ ഇൻഫെക്ഷനായാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ ഈ രോഗം വളരെ അപൂർവ്വമായാണ് കണ്ടുവരുന്നത്. ഉത്തർപ്രദേശിൽ നൂറുകണക്കിന് കുട്ടികളാണ് ഈ അസുഖം ബാധിച്ച് മരിച്ചത്.

      രോഗലക്ഷണങ്ങൾ- തലവേദന, പനി, കടുത്ത ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മതിഭ്രമം, ഓർമ്മനഷ്ടം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും.
      First published: