News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 8, 2020, 2:28 PM IST
News18 malayalam

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേക്കെതിരെ പൈലറ്റ് ആനന്ദ് മോഹൻ രാജ്. തന്റെ കരിയറിൽ ലാൻഡിങ് നടത്തിയിട്ടുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ റൺവേയാണ് കരിപ്പൂരിലേതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്ന് അറിയില്ല. പക്ഷേ എനിക്കിത് പറഞ്ഞേപറ്റൂ. കരിപ്പൂരിലെ റൺവേയിലെ എന്റെ അനുഭവം കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ഇവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിംഗ് സിസ്റ്റം വളരെ മോശമാണ്. റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങൾ പതിവായി പരിശോധിക്കാറില്ല- അദ്ദേഹം കുറിച്ചു.

കനത്ത മഴയിലും കാറ്റിലും ടേബിൾ ടോപ്പ് റൺവേ ഒരു പൈലറ്റിനെ സംബന്ധിച്ച് പേടിസ്വപ്നമാണ്. കഴിഞ്ഞ വർഷങ്ങളിലെ ലാൻഡിങ് അനുഭവങ്ങൾ വെച്ച് ബന്ധപ്പെട്ട അധികാരികളോട് നിരവധി തവണ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

വ്യോമയാനമേഖലയെ സംബന്ധിച്ചിടത്തോളം സുരക്ഷയാണ് ആദ്യ വാക്ക്. എന്നിൽ ഇവിടെ ഇത് അപകടത്തിലായെന്ന് നിസംശയം പറയാം. - അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേർ മരിച്ചു.
Published by:
Rajesh V
First published:
August 8, 2020, 2:28 PM IST