ആൾക്കൂട്ട കൊലപാതകം: ഏറ്റവുമധികം കേരളത്തിലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ എട്ട് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നുവെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ

news18
Updated: March 13, 2019, 11:24 AM IST
ആൾക്കൂട്ട കൊലപാതകം: ഏറ്റവുമധികം കേരളത്തിലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ
News 18
  • News18
  • Last Updated: March 13, 2019, 11:24 AM IST
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത് കേരളത്തിലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ എട്ട് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നുവെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ പറഞ്ഞു. കൊച്ചി വെണ്ണലയിൽ ജിബിൻ വർഗീസ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എന്നിവരോട് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. ഈ കത്തിലാണ് ജോർജ് കുര്യൻ ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ കേരളത്തെ വിമർശിക്കുന്നത്.

യു.പി.സ്കൂൾ വിദ്യാർത്ഥിനിയെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ എട്ട് സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കോയ എന്നയാളും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു, കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മാണിക് റോയ്, കോട്ടക്കലിൽ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സാജിദ്, ഒരു ഗർഭസ്ഥ ശിശു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരും കേരളത്തിൽ ആൾക്കൂട്ട കൊലപാതകത്തിന്‍റെ ഇരകളാണ്.

മറ്റു സംസ്ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ കേരളത്തിൽ പെരുപ്പിച്ചുകാണിക്കുന്നതിനെയും ജോർജ് കുര്യൻ കത്തിൽ കുറ്റപ്പെടുത്തി.
First published: March 13, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading