• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: കേരളത്തിലെത്തിയ നേന്ത്രപഴങ്ങളിൽ ഏറെയും കർണാടകത്തിൽ നിന്ന്

കഴിഞ്ഞ തവണത്തേക്കാൾ വിലക്കുറവിലാണ് നേന്ത്രപഴത്തിന്‍റെ വില്പന

news18
Updated: September 10, 2019, 3:49 PM IST
Onam 2019: കേരളത്തിലെത്തിയ നേന്ത്രപഴങ്ങളിൽ ഏറെയും കർണാടകത്തിൽ നിന്ന്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 10, 2019, 3:49 PM IST IST
  • Share this:
പാലക്കാട്: ഓണത്തിന് കേരളത്തിലെത്തിയ നേന്ത്രപഴങ്ങളിൽ ഏറെയും കർണാടകത്തിൽ നിന്ന്. കാലവർഷക്കെടുതിയെ തുടർന്ന് കേരളത്തിൽ നേന്ത്രവാഴകൾ വ്യാപകമായി നശിച്ചതും തമിഴ്നാട്ടിൽ ഉല്പാദനം കുറഞ്ഞതോടെയുമാണ് വ്യാപാരികൾ കർണാടകത്തെ ആശ്രയിച്ചത്. പാലക്കാട്ടെ നേന്ത്രവിപണിയിൽ ഇത്തവണ കന്നട തരംഗമാണ്.

കഴിഞ്ഞ തവണത്തേക്കാൾ വിലക്കുറവിലാണ് നേന്ത്രപഴത്തിന്‍റെ വില്പന. കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് മൊത്ത വിപണന കേന്ദ്രത്തിലെ വില. കഴിഞ്ഞതവണ 60 രൂപയ്ക്ക് മുകളിലായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. കാലവർഷക്കെടുതിയെ തുടർന്ന് ഇത്തവണ കേരളത്തിൽ വ്യാപകമായി നേന്ത്രവാഴകൃഷി നശിച്ചതും തമിഴ്നാട്ടിൽ ഉല്പാദനം കുറഞ്ഞതുമാണ് കർണാടകത്തെ ആശ്രയിക്കാൻ കാരണം.

Onam 2019: സംസ്ഥാനത്ത് കനത്ത സുരക്ഷ, ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത

കർണാടകത്തിന് പുറമേ അട്ടപ്പാടിയിൽ നിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്നുമാണ് നേന്ത്രക്കുലകൾ എത്തിച്ചിട്ടുള്ളത്. ജില്ലയിലെ മിക്കയിടത്തും വ്യാപകമായി കൃഷിനാശം നേരിട്ടത് തിരിച്ചടിയായി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍