പത്തനംതിട്ട: റാന്നിയില്‍ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ (22), മകള്‍ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.
റിന്‍സയും മകളും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെണ്‍കുട്ടി റിന്‍സയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Found Dead| ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ രണ്ടാം തീയതി മുതൽ ഹരിതയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.