തിരുവനന്തപുരം: വെഞ്ഞാറമൂട് മക്കള്‍ക്ക് വിഷം നല്കി ജീവനൊടുക്കിയ മാതാവിന് പിന്നാലെ മൂത്തമകളും മരണത്തിന് കീഴടങ്ങി. ജ്യോതികയാണ്(9) വ്യാഴാഴ്ച രാത്രിയോടെ മരിച്ചത്. മക്കള്‍ക്ക് വിഷം(Poison) നല്കിയ ശേഷം ആത്മഹത്യക്ക് (Suicide) ശ്രമിച്ച അമ്മ ശ്രീജാ കുമാരി ആശുപത്രിയില്‍ വച്ച് രാവിലെ മരണപ്പെട്ടിരുന്നു.
ജൂസില്‍ എലിവിഷം കലര്‍ത്തി കുഞ്ഞുങ്ങള്‍ക്ക് നല്കിയ ശേഷം അമ്മയും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇളയ രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. ഏഴും മൂന്നരയും വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയില്‍ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയില്‍ തുടരുന്നത്.
വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരിയാണ്. ബുധനാഴ്ച ഉച്ചയോടെ മക്കള്‍ക്ക് ശ്രീജ വിഷം നല്‍കുകയായിരുന്നു. വൈകിട്ടോടെ ശ്രീജ മരിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് ബിജു പൂനയില്‍ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ.
ശ്രീജയുടെ ഒപ്പം ശ്രീജയുടെ മാതാവും താമസിക്കുന്നുണ്ട്. വൈകിട്ട് അവശതയിലായ ആയ ശ്രീജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടികള്‍ക്കും വിഷം നല്‍കിയതായി ശ്രീജ നല്കിയ വിവരത്തിന്റ അടിസ്ഥാനത്തില്‍ കുട്ടികളെയും എസ് ഐ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
(
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Kannur | കണ്ണൂരില്‍ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിപേരാവൂരില് യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞീം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ്(24) തീ പൊള്ളലേറ്റ് മരിച്ചത്. വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍ യുവതി കിടന്നത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്് മാറ്റി. തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. മകന്: ദേവാംഗ്(ഒന്നര വയസ്). ആറളം പുനരധിവാസ മേഖലയിലെ നാരയാണന്റെയും സുജാതയുടെയും മകളാണ് നിഷ. സഹോദരങ്ങള്‍: ധന്യ, ധനുഷ. സംസ്കാരം പിന്നീട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.