HOME » NEWS » Kerala » MOTHER AND DAUGHTER DIED WITHIN HOURS IN MATHILAKAM NEAR THRISSUR

ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ യുവതി മരിച്ചു: വീട്ടിലെത്തിച്ച മൃതദേഹം കണ്ട് അമ്മ കുഴഞ്ഞുവീണു മരിച്ചു

മകളുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്നത് കണ്ട് അമ്മ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മയെ അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News18 Malayalam | news18-malayalam
Updated: May 15, 2021, 9:47 PM IST
ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ യുവതി മരിച്ചു: വീട്ടിലെത്തിച്ച മൃതദേഹം കണ്ട് അമ്മ കുഴഞ്ഞുവീണു മരിച്ചു
ഉണ്ണിമായയും അമ്മ പ്രീതിയും
  • Share this:
തൃശൂർ: കാറ്റിലും മഴയിലും വൈദ്യുതി തടസം നേരിട്ടതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായി യുവതി മരിച്ചു. മകളുടെ വേര്‍പാടിൽ മനംനൊന്ത് അധികം വൈകാതെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം ഉണ്ടായത്. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ അടുത്തടുത്ത് മരിച്ചത്.

ഹൃദയവാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തിൽനിന്ന് ആശ്വാസമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റർ വീട്ടിൽ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയിൽ ആകുകയുമായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ആംബുലന്‍സ് വരുത്തി സി. കെ. വളവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉണ്ണിമായയുടെ ജീവൻ രക്ഷിക്കാനായില്ല. മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ പ്രീതിയെ മകളുടെ ഭർതൃഗൃഹത്തിൽ എത്തിച്ചു. ഇതിന് പിന്നാലെ ഉണ്ണിമായയുടെ മൃത ശരീരവും ആംബുലന്‍സില്‍ അവിടേക്കു കൊണ്ടുവന്നു. മകളുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്നത് കണ്ട് പ്രീതി കുഴഞ്ഞു വീഴുകയായിരുന്നു. പ്രീതിയെ അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യുവതി കോവിഡ് ബാധിച്ചു മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി സ്രാമ്പിക്കല്‍ വീട്ടില്‍ ജിന്റോ ജോര്‍ജിന്റെ ഭാര്യ അനീറ്റ ജിന്റോ (25)ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പ്രസവം കഴിഞ്ഞ് ചൊവ്വന്നൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ ഐബല്‍, (14 ദിവസം പ്രായമുള്ള ഒരു കുട്ടി കൂടി ഉണ്ട്).

ഇക്കഴിഞ്ഞ ഏപ്രിൽ 26ന് കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) കോവിഡ് മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായിരുന്നു. ആൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവൻ അപഹരിച്ചത്. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണ് (36) കോവിഡ് മൂലം മരിച്ചത്.

Also Read- COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
 അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ‌ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.
Published by: Anuraj GR
First published: May 15, 2021, 9:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories