കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന് രക്ഷിക്കാനായില്ല.
Accident | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;കണ്ണൂരില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു
കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു(Death). അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന് ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍(Accident) കട പൂര്‍ണമായി തകര്‍ന്നു. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി.
റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
എരുമേലി: വീടിന്റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലം വളവിന് സമീപമാണ് ഇന്ന് വൈകുന്നേരം ഏഴരയോടെ അപകടം നടന്നത്. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥികളുടെ സംഘം ബൈക്കുകളിലായി വരുകയായിരുന്നു. അനുപമ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നത് പീരുമേട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മകൻ അമീർ ആയിരുന്നു.
നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വീടിന് മുന്നിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇരുവരെയും ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ അമീർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുപമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.