മലപ്പുറം : കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30- നാണ് സംഭവം. അയൽവാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ.
Also read-തൃശൂര്‍ പാലയൂര്‍ പള്ളി തളിയകുളത്തിൽ പന്ത്രണ്ടുകാരൻ മുങ്ങി മരിച്ചു
പുഴയിൽ കുളിക്കാൻ ഇറങ്ങിയ മകളും ഒഴുക്കിൽ പെടുകയായിരുന്നു. ഇതിനിടെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നവരായിരുന്നു ഇരുവരും. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.