• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ട്രെയിനില്‍നിന്നു വീണ് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പാലക്കാട് ട്രെയിനില്‍നിന്നു വീണ് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് മകള്‍ ചാടിയിറങ്ങിയത് കണ്ട് അമ്മയും ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകട കാരണം.

  • Last Updated :
  • Share this:
    പാലക്കാട്: ട്രെയിനില്‍ നിന്ന് വീണ് അമ്മയ്ക്കും മകള്‍ക്കം പരിക്ക്. എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോള്‍, മകള്‍ ജോന്‍സി പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് മകള്‍ ചാടിയിറങ്ങിയത് കണ്ട് അമ്മയും ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകട കാരണം.

    ബിജി പോളിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

    Also Read-ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    തുണി ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു

    കോഴിക്കോട്: അലക്കിയ തുണികള്‍ ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് കാല്‍വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പാറന്നൂര്‍ അടുക്കത്തുമ്മല്‍ അഷ്‌റഫിന്റെ ഭാര്യ ജംസീന(32) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. മക്കള്‍: മുഹമ്മദ് അമന്‍ ഹാദി. പിതാവ്: വള്ളിയേടത്ത് കുഴിയില്‍ ആലി.
    Published by:Jayesh Krishnan
    First published: