• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇളയകുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും മൂത്തമകനും കിണറ്റിൽ മരിച്ച നിലയിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇളയകുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും മൂത്തമകനും കിണറ്റിൽ മരിച്ച നിലയിൽ

ഇന്നലെയാണ് ലിജയുടെ 28 ദിവസം പ്രായമുള്ള ഇളയകുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്

  • Share this:

    ഇടുക്കി ഉപ്പുതറയില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ മരിച്ച നിലയില്‍. നാലാംമൈൽ കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെന്‍ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള ഇളയകുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.കുഞ്ഞിന്‍റെ മരണത്തില്‍ ലിജ അതീവ ദുഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    വീട്ടുകാര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് വിവരം. വീട്ടുകാര്‍ തിരിച്ചുവന്ന് നോക്കുമ്പോള്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

    Published by:Arun krishna
    First published: