നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | കോഴിക്കോട് അമ്മയെയും ഏഴുവയസ്സുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  Found Dead | കോഴിക്കോട് അമ്മയെയും ഏഴുവയസ്സുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

  • Share this:
   കോഴിക്കോട്: നാദപുരം പുറമേരിയില്‍ അമ്മയെയും ഏഴുവയസുകാരനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.

   വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 യ്ക്ക് രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

   Also Read-കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ

   Wild Boar | എന്‍എച്ച് ഹൈവേയിലെ അപകട മരണം; കാരണമായ കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ചു കൊന്നു  

   കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ(Wild Boar) കണ്ടെത്തി വെടിവച്ച് കൊന്നു(Shot Dead). ബൈപ്പാസില്‍ തൊണ്ടയാടിന് സമീപം പാലാട്ടുകാവില്‍ വെച്ചാണ് പന്നിയെ കണ്ടത്തിയത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.

   വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ബൈപ്പാസിന് സമീപത്തെ കനാലില്‍ പന്നിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണ് പന്നിയെ കണ്ടത്.

   പന്നി കുറകെ ചാടിയതിനെ തുടര്‍ന്ന് വാനും ലോറിയും കൂട്ടിയിടിച്ച് വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധിഖ്(38) ആണ് മരിച്ചത്.

   Also Read-Suspension |കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

   കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ്(22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

   വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കനാലില്‍ നിന്ന കണ്ടെത്തിയ പന്നിയെ നാലു വെടിവച്ചാണ് കൊന്നത്.
   Published by:Jayesh Krishnan
   First published: