• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ‌

കോട്ടയത്ത് വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ‌

ഇളയമകനായ മധു വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്

  • Last Updated :
  • Share this:
    കോട്ടയം: മറിയപ്പള്ളിക്ക് സമീപം മുട്ടത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം പോര്‍ട്ടിനടുത്തുള്ള കളത്തുപറമ്പില്‍ വീട്ടിലെ രാജമ്മയും മകന്‍ സുഭാഷുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

    രാജമ്മ ഏറെനാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇളയമകനായ മധു വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജമ്മയെ ഇളയമകന്‍ മധു രാവിലെ വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ കിടന്ന മൂത്ത സഹോദരന്‍ സുഭാഷിനെ മധു വിളിച്ചു. സുഭാഷിനും ഈ സമയം അനക്കമുണ്ടായിരുന്നില്ല.

    Also Read-മകളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ യുവതി ബസിനടിയില്‍പ്പെട്ട് മരിച്ചു

    ഇതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് രാജമ്മയുടെയും സുഭാഷിന്‍റെയും മരണം സ്ഥിരീകരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം അടക്കം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. രോഗത്തെ തുടര്‍ന്നാണ് അമ്മയും മകനും മരിച്ചതെന്നാണ് പൊലീസ് അനുമാനം.
    Published by:Jayesh Krishnan
    First published: