നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയിൽ അമ്മയും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

  ആലപ്പുഴയിൽ അമ്മയും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

  ആനി രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിലും ലെനിൻ, സുനിൽ എന്നിവരെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

  മരിച്ച, ലെനിൻ രഞ്ജിത്ത്, സുനിൽ രഞ്ജിത്ത്

  മരിച്ച, ലെനിൻ രഞ്ജിത്ത്, സുനിൽ രഞ്ജിത്ത്

  • Share this:
   ആലപ്പുഴ: കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. അറുപതുകാരിയായ അമ്മയേയും രണ്ട് ആൺമക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെ എട്ടരയോടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ 23 ആം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത്(60), ലെനിൻ (35) സുനിൽ (30) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   ആനി രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിലും ലെനിൻ, സുനിൽ എന്നിവരെ കിടപ്പു മുറികളിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

   വീടിന് പുറത്തേയ്ക്കുള്ള വാതിൽ തുറന്നിട്ടിരുന്നതിനാൽ ഇവരെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളികളായിരുന്നു മരിച്ച യുവാക്കൾ. യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മക്കൾ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു.

   ഇന്നലെയും മദ്യപിച്ചെത്തിയ സുനിലും രഞ്ജിത്തുമായി വീട്ടിൽ വഴക്കുണ്ടായതായി പരിസരവാസികൾ പറയുന്നു. മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണ്ണഞ്ചേരി, മാരാരിക്കുളം പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തി.

   മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.മാരാരിക്കുളം സിഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു

   മോഫിയയുടെ ആത്മഹത്യ; സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു; FIR

   മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍(Mofia Suicide Case) ആലുവ സിഐയ്‌ക്കെതിരെ എഫ്‌ഐആര്‍(FIR). മോഫിയയെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
   Also Read-

   ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറു മണിയ്ക്കും ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐയ്‌ക്കെതിരെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത്.
   Also Read-കൈയില്‍ വടിവാള്‍, കോടാലി; ആറു വീടുകളില്‍ മോഷണശ്രമം; കുറുവാ സംഘമെന്ന് സംശയം

   വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഇത് മനോവിഷമത്തിന് ഇടയാക്കിയെന്നും നീതി കിട്ടില്ലെന്ന തോന്നല്‍ ആത്മഹത്യയിലേക്ക് നയിച്ചു.

   Also Read-Cannabis Seized | കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

   സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

   മോഫിയ പര്‍വീണിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മോഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭർതൃ പിതാവ് യൂസഫ്(63), ഭർതൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

   മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
   Published by:Naseeba TC
   First published: