• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: തൊടുപുഴയിലെ ഏഴു വയസുകാരന്‍റെ മരണം; കുറ്റകൃത്യം മറച്ചുവെച്ചതിന് അമ്മ അറസ്റ്റിൽ

BREAKING: തൊടുപുഴയിലെ ഏഴു വയസുകാരന്‍റെ മരണം; കുറ്റകൃത്യം മറച്ചുവെച്ചതിന് അമ്മ അറസ്റ്റിൽ

കുറ്റകൃത്യം മറച്ചുവെച്ചുവെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് അമ്മയ്ക്കെതിരെയുള്ള കേസ്.

തൊടുപുഴയിൽ മരിച്ച ഏഴു വയസുകാരന് ആദരാഞ്ജലി  അർപ്പിക്കാനെത്തിയവർ

തൊടുപുഴയിൽ മരിച്ച ഏഴു വയസുകാരന് ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ

  • News18
  • Last Updated :
  • Share this:
    തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. അമ്മയുടെ ആൺ സുഹൃത്തിന്‍റെ ക്രൂരമർദ്ദനമേറ്റായിരുന്നു ഏഴു വയസുകാരൻ കൊല്ലപ്പെട്ടത്. കേസിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് നേരത്തെ അറസ്റ്റിലായിരുന്നു. കുറ്റകൃത്യം മറച്ചുവെച്ചുവെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് അമ്മയ്ക്കെതിരെയുള്ള കേസ്.

    മാർച്ച് മാസം അവസാനം ആയിരുന്നു കേരളത്തിനെയാകെ ഞെട്ടിച്ച ആ വാർത്ത തൊടുപുഴയിൽ നിന്ന് വന്നത്. ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ ആൺസുഹൃത്ത് ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിക്കുകയും തൊഴിക്കുകയും ചെയ്തതിനു ശേഷം എടുത്തെറിയുകയും ചെയ്തു.

    മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. പത്തു ദിവസം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഒടുവിൽ ഈ ഏഴു വയസുകാരൻ മരണത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തലയോട്ടിയുടെ പിന്നിലും ചതവുകളുണ്ടായിരുന്നു. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുമുണ്ടായിരുന്നു.

    കുട്ടിയുടെ ശരീരത്തില്‍ മന:പ്പൂര്‍വം പരിക്കുകള്‍ ഏല്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായിരുന്നു. പ്രതി അരുണ്‍ ആനന്ദിനെതിരെ നേരത്തെ തന്നെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

    First published: