• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവം: വയോധിക ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സാവിത്രിയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘവും സംശയിക്കുന്നുണ്ട്.

News18 Malayalam | news18
Updated: October 14, 2019, 12:19 PM IST
മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവം: വയോധിക ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
savitry
  • News18
  • Last Updated: October 14, 2019, 12:19 PM IST IST
  • Share this:
കൊല്ലം: വയോധികയെ മകൻ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ അമ്മ മരണത്തിന് മുമ്പ് ക്രൂരമർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആ അമ്മ നേരിടേണ്ടി വന്ന ക്രൂരമർദനങ്ങളുടെ വിവരണവും റിപ്പോർട്ടിലുണ്ട്.

കൊല്ലപ്പെട്ട സാവിത്രിയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട് നിലത്തിട്ട് ചവിട്ടിയപ്പോഴാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. തലയ്ക്കു പിന്നിൽ ആന്തരിക രക്ത സ്രാവമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിൽ ഇടിപ്പിച്ചപ്പോൾ സംഭവിച്ചതാകാം. ശ്വാസം മുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.. ഇത് കഴുത്ത് ഞെരിച്ചത് മൂലമോ അല്ലെങ്കിൽ മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചിട്ടത് കൊണ്ടോ ആകാമെന്നാണ് സംശയിക്കുന്നത്. സാവിത്രിയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘവും സംശയിക്കുന്നുണ്ട്.

Also Read-കൊല്ലത്ത് വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടി: മകന്‍ അറസ്റ്റിൽ

അതേസമയം പ്രതിയായ സുനിൽ കുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കുന്നുണ്ട്. കേസില്‍ സുനിൽ കുമാറിന്റെ സുഹൃത്ത് കുട്ടന് വേണ്ടിയുള്ള അന്വേഷണവും ഊർജിതമായി നടക്കുന്നുണ്ട്. കുടുംബ ഓഹരിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് ഒരുമാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടു വളപ്പിലെ സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചിട്ടിരുന്ന സാവിത്രിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

First published: October 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...