• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു

Death | ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിക്ക്‌ പാല്‍ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

  • Share this:
തൃശൂര്‍: നവജാത ശിശുക്കള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു(Death). കൊച്ചന്നൂര്‍ മേലേരിപ്പറമ്പില്‍ സനീഷ(27)യാണ് മരിച്ചത്. പറപ്പൂര്‍ മുള്ളൂര്‍ കാഞ്ഞാങ്ങാട് വീട്ടില്‍ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. മാര്‍ച്ച് 29നായിരുന്നു സനീഷ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിക്ക്‌ പാല്‍ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മലേഷ്യയിലായിരുന്ന ഭര്‍ത്താവ് രജീഷ് ഒന്നരവര്‍ഷമായി നാട്ടില്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.

Also Read-Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം

Death | കൈകഴുകാന്‍ പോയ കുട്ടി എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ്(Electric Shock) മരിച്ചു. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ്(8) വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്.

തിരിച്ചുവരാന്‍ വൈകിയപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആകര്‍ഷിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മണ്‍ചുമരില്‍ ആണിയടിച്ചാണ് എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. ആണിയോടെ കമ്പി അല്പം അകന്ന നിലയിലാണ് കാണുന്നത്.

Also Read-KSRTC ബസിടിച്ച് വയോധികയുടെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ എര്‍ത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടിലെ രണ്ട് എര്‍ത്ത് കമ്പികളിലൂടെയും വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി.

സംഭവത്തില്‍ കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനിറുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തും.
Published by:Jayesh Krishnan
First published: