കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍(Endosulfan) ഇരയായ മകളെ കൊലപ്പെടുത്തിയ(Murder) ശേഷം അമ്മ ജീവനൊടുക്കി(Suicide). രാജപുരം ചാമുണ്ഡിക്കുന്നില്‍ വിമലകുമാരി(58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രേഷ്മയെ കട്ടിലില്‍ മരിച്ച നിലയിലും വമലയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രാജപുരം സ്കൂളിലെ പാചകതൊഴിലാളിയായിരുന്നു വിമല. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്മ ഞായറാഴ്ച അവിടേയ്ക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ തിരികെ പോകാന്‍ രേഷ്മ തയാറാല്ലായിരുന്നു. ഇക്കാര്യത്തെ ചൊല്ലി അമ്മയും മകളും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചു.
Also Read-Attack | തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദനം; മുടി മുറിച്ചു
രേഷ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടകിള്‍ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Suicide |മകന് പെണ്‍കുട്ടിയുമായി നാടുവിട്ടു; പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ജീവനൊടുക്കി
ബാഗ്പത്: പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ സ്ത്രീയും രണ്ട് പെണ്മക്കളും ജീവനൊടുക്കി. സ്ത്രീയുടെ മകന് ഒരു പെണ്‍കുട്ടിയുമായി നാടുവിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പോലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്.
Also Read-Sexual Assault | ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു
അനുരാധയുടെ മകന് പ്രിന്‍സ് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മെയ് 25ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പോലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മകനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെണ്മക്കളായ പ്രീതിയും സ്വാതിയും കൂട്ട ആത്മഹത്യ ചെയ്തത്.
പോലീസെത്തിയാണ് ഇവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ് കമല്‍ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.