ഇന്റർഫേസ് /വാർത്ത /Kerala / Purdah | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു

Purdah | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു

തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു

തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു

തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു

  • Share this:

ആലപ്പുഴ : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു. ആലപ്പുഴ ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പില്‍ ഹൗസ് ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് അപകടത്തില്‍ മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുതിരപ്പന്തി ഷണ്‍മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന്‍ അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന

കപ്പലണ്ടിക്ക് നല്ല 'എരിവ് ' നൽകി പോലീസ്; കപ്പലണ്ടിയെച്ചൊല്ലിയുള്ള കൊല്ലത്തെ കൂട്ടത്തല്ലിൽ സ്വമേധയാ കേസെടുത്ത് പോലീസ്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കൊല്ലം ബീച്ചിൽ കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം കൂട്ടത്തല്ലിൽ കലാശിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഇരുകൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐ പി സി 160 പ്രകാരം പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്തതിനാണ് കേസ്.

സംഘർഷത്തിനിടെ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിലെത്തിയ കുടുംബത്തിലെ യുവാവും കപ്പലണ്ടി കച്ചവടക്കാരനും തമ്മിൽ നടന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്ന് ഇയാൾ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാൽ കപ്പലണ്ടി വാങ്ങാൻ കച്ചവടക്കാരൻ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരൻ.

Also read- കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ല്; സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടർന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയിൽ ഒരാൾ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.

സംഘർഷത്തിനിടെ പരിക്കേറ്റ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേരാണ് ചികിത്സ തേടിയത്. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇവർ ആശുപത്രി വിടുകയായിരുന്നു. നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് രംഗം ശാന്തമായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ സംഭവ സ്ഥലത്തിന് അടുത്തായതിനാൽ പൊലീസിന് വേഗത്തിൽ സംഭവ സ്ഥലത്ത് എത്താനും രംഗം ശാന്തമാക്കാനും കഴിഞ്ഞു. വഴിയരികിലെ മത്സ്യ വിൽപനക്കാരും കൂട്ടത്തല്ലിനിടയിൽ പെട്ടുപോയി. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി.

Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്

മുഴുവൻ പേർക്കും ജാമ്യം നൽകിയിരുന്നെങ്കിലും ഇരു കൂട്ടർക്ക് എതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ആർക്കും പരാതി ഇല്ലെന്ന് പറഞ്ഞങ്കിലും പോലീസ് വിട്ടില്ല. ഇതിന് പിന്നാലെയാണ് പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്തതിന് ഇവർക്കെതിരെ കേസ് എടുത്തത്. അമ്മയും മകളും മകനും മരുമകനും ബന്ധുവായ സ്ത്രീയുമായിരുന്നു ബീച്ചിൽ വാഹനത്തിലെത്തിയത്.

First published:

Tags: Accident, Bike accident, Woman died