• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

EXCLUSIVE:കൈതമുക്കിൽ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം: പുതിയ വെളിപ്പെടുത്തലുമായി അമ്മ

കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്നും പട്ടിണി കിടന്നിട്ടില്ലെന്നും അമ്മ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: December 3, 2019, 9:12 PM IST
EXCLUSIVE:കൈതമുക്കിൽ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം: പുതിയ വെളിപ്പെടുത്തലുമായി അമ്മ
child
  • Share this:
തിരുവനന്തപുരം: കൈതമുക്കിൽ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറേണ്ടി സംഭവത്തിൽ വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. കുട്ടികളെ പിതാവ് നിരന്തരം മർദ്ദിക്കുന്നതിനാലാണ് വീട്ടിൽ നിന്ന് മാറ്റണമെന്ന് ആഗ്രഹിച്ചതെന്ന് അമ്മ ന്യൂസ് 18 നോട് പറഞ്ഞു.

കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്നും പട്ടിണി കിടന്നിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. കളിക്കുന്നതിനിടെയാണ് മണ്ണ് വായിൽ വച്ചതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

also read:കൊച്ചി എടിഎം തട്ടിപ്പ്: പ്രതിയെന്നു സംശയിക്കുന്നയാളെത്തിയത് ഹെൽമറ്റ് ധരിച്ച്; ചിത്രങ്ങൾ പുറത്ത്

കുട്ടികളെ പിതാവ് മർദ്ദിക്കാറുണ്ട്. മൂത്ത കുട്ടിയെയാണ് കൂടുതൽ മർദ്ദിച്ചിരുന്നത്. അതിനാലാണ് കുട്ടിയെ വീട്ടിൽ നിന്ന് സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റാൻ ആഗ്രഹിച്ചത്- അമ്മ പറഞ്ഞു.

കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും വീട്ടിലെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നും അവർ പറഞ്ഞു. പട്ടിണി കാരണം കുട്ടികൾ മണ്ണ് വാരി തിന്നെന്ന രീതിയിലെ പ്രാചാരണങ്ങളിൽ വിഷമമുണ്ടെന്നും അമ്മ പറഞ്ഞു.

ഫ്ലാറ്റ് ലഭിച്ചാല്‍ എല്ലാകുട്ടികളെയും കൂടെ താമസിപ്പിക്കാനാണ് ആഗ്രഹം. ഒരു ഉദ്യോഗസ്ഥരോടും കുട്ടികളെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഇവർ പറഞ്ഞു. നടന്ന സംഭവങ്ങൾ കുട്ടികളുടെ അമ്മ ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് എഴുതി നൽകി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍