'വിശപ്പ് സഹിക്കാനാവാതെ മകൻ മണ്ണുവാരി തിന്നു'; നാല് മക്കളെ അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറി

ഏഴ് വയസിനും മൂന്ന് വയസിനും ഇടയിൽ പ്രായമാണ് കുഞ്ഞുങ്ങൾക്ക്. ഈ കുഞ്ഞുങ്ങളെ കൂടാതെ രണ്ട് കൈക്കുഞ്ഞുങ്ങൾ കൂടി ഇവർക്കുണ്ട്.

News18 Malayalam | news18-malayalam
Updated: December 2, 2019, 8:01 PM IST
'വിശപ്പ് സഹിക്കാനാവാതെ മകൻ മണ്ണുവാരി തിന്നു'; നാല് മക്കളെ അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറി
child
  • Share this:
തിരുവനന്തപുരം: പട്ടിണി സഹിക്കാൻ വയ്യാതെ പെറ്റമ്മ മക്കളെ
ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവെ പുറമ്പോക്കിൽ കഴിയുന്ന കുഞ്ഞുമോൻ എന്നയാളുടെ ഭാര്യയാണ് ആറു മക്കളിൽ നാലു പേരെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയത്. രണ്ട് ആൺ കുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ശിശുക്ഷേമ സമിതിക്ക് വിട്ടു നൽകിയിരിക്കുന്നത്.

also read:കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച മകൾക്ക് ഗുരുതര പരിക്ക്

ഏഴ് വയസിനും മൂന്ന് വയസിനും ഇടയിൽ പ്രായമാണ് കുഞ്ഞുങ്ങൾക്ക്. ഈ കുഞ്ഞുങ്ങളെ കൂടാതെ രണ്ട് കൈക്കുഞ്ഞുങ്ങൾ കൂടി ഇവർക്കുണ്ട്. പട്ടിണി സഹിക്കാതെ മകൻ മണ്ണുവാരി തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ അമ്മ വ്യക്തമാക്കി.

ഇവരുടെ ഭർത്താവ് കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. എന്നാൽ ഭർത്താവ് മദ്യപിച്ചെത്തി കുഞ്ഞുങ്ങളെ മർദിക്കുന്ന സാഹചര്യം ഉണ്ടായെന്നും ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ ഇവർ വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചിരിക്കുന്നത്.

ദിവസങ്ങളായി കുട്ടികൾ പട്ടിണി കിടക്കുന്ന സാഹചര്യങ്ങൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി എത്തുകയായിരുന്നു. തുടർന്നാണ് മക്കളെ കൈമാറാൻ അമ്മ സന്നദ്ധത അറിയിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading