• HOME
 • »
 • NEWS
 • »
 • kerala
 • »
 • MOTHER HANGED AFTER POISONING HER SON IN ICE CREAM

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു

മകന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റഹ്‌മത്ത്

റഹ്‌മത്ത്

 • Share this:
  ആലപ്പുഴ: ഏഴു വയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. മകന്‍ മുസാഫ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്താണ്(39) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

  ഭര്‍ത്താവ് വിട്ടിലില്ലാത്ത സമയത്താണ് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. മൂത്തമകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മാതാവും വിഷം കഴിച്ചെന്ന വിവരം അറിയുന്നത്.

  ഉടന്‍ തന്നെ വീട്ടിലെത്തിയ മുജീബ് അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്‌മത്ത് തൂങ്ങിയ നിലയിലായിരുന്നു. സമീപവാസികളുമായി മെഡിക്കല്‍ കോളേജി്ല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  റഹമ്ത്ത് ആത്മഹത്യ പ്രവണതയുള്ളയാണെന്നും എട്ടുകൊല്ലുമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പുന്നപ്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. പോക്സോ വകുപ്പ് പ്രകാരമാണ് കാസർകോട് കളനാട്ടെ മുഹമ്മദ് മൻസിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽനിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തിൽ സൌഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാൽ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നൽകുകയായിരുന്നു. പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാർഥി വിവരം വീട്ടിൽ പറയുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

  സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സി ഐ സി ഭാനുമതി, എസ്.ഐ കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  Published by:Jayesh Krishnan
  First published:
  )}