• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

news18india
Updated: September 3, 2018, 9:31 AM IST
മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
news18india
Updated: September 3, 2018, 9:31 AM IST
മലപ്പുറം :  നവജാതശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. ചേരൂര്‍ സ്വദേശി നബീലയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരെയും സഹോദരന്‍ ശിഹാബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്  നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

യുവതിയ്ക്ക്  അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. കുഞ്ഞ് വീടിന് അപമാനമാണെന്ന് സഹോദരൻ തുടർച്ചയായി കുറ്റപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി; സംഭവം ജന്മം നൽകി മണിക്കൂറുകൾക്കകം

കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. ജനിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ റിനിഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു റിനിഷ, അപമാനം ഭയന്നാണ്  കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ്  പൊലീസ് പറഞ്ഞത്.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍