• HOME
  • »
  • NEWS
  • »
  • kerala
  • »
  • Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാന്‍ അമ്മ പുലി എത്തി

Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാന്‍ അമ്മ പുലി എത്തി

വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്.

  • Last Updated :
  • Share this:
    പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി. പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാന്‍ അമ്മ പുലി എത്തിയ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞു. പുലി കുഞ്ഞുങ്ങളെ ഒലവക്കോട് വനംവകുപ്പ് ഡിവിഷണല്‍ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല.

    പുലിയെ ഇതുവരെ പിടികൂടാനായില്ല. വീടിനുള്ളില്‍ പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിചരണം നല്‍കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു. വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4 നും 12..5 നും പുലര്‍ച്ചെ 2 മണിയ്ക്കും പുലി എത്തി.

    പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്. പൊന്നന്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പുലി ഓടി പോവുന്നത് കണ്ടു. തുടര്‍ന്ന് പൊന്നന്‍ നാട്ടുകാരെ വിവരമറിയിച്ചു.

    Also Read-Leopard | പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

    പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റിയത്. ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

    Also Read-D Litt Controversy | വിസിയുടെ കത്ത്; ഗവര്‍ണര്‍ മാത്രമല്ല കേരളവും തലതാഴ്ത്തി; കെ സുധാകരന്‍

    വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്.
    Published by:Jayesh Krishnan
    First published: