• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍

പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍

ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു

  • Share this:

    പാലക്കാട്: ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. രാവിലെയാണ് സംഭവം. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

    Also Read- നിയന്ത്രണം വിട്ട കാറിടിച്ച് പ്രഭാത സവാരിക്കിടെ കോഴിക്കോട് അധ്യാപകന്‍ മരിച്ചു

    രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ അനിത മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

    പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

    Published by:Rajesh V
    First published: