നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് കുട്ടി മരിച്ച സംഭവം; അമ്മ നിരാഹാരം ആരംഭിച്ചു

  ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് കുട്ടി മരിച്ച സംഭവം; അമ്മ നിരാഹാരം ആരംഭിച്ചു

  മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം

  നന്ദിനിയും കൂട്ടരും നിരാഹാരസമരത്തിൽ

  നന്ദിനിയും കൂട്ടരും നിരാഹാരസമരത്തിൽ

  • Share this:
  ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരന്‍റെ അമ്മ നന്ദിനി തന്റെ മകന്റെ മരണ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.

  മൂന്നു വയസ്സുകാരൻ പൃഥിരാജ് മരിച്ച് ഒരു മാസം തികയുമ്പോഴാണ് കുടുംബം നിലപാട് കടുപ്പിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ അമ്മ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. ശ്വാസംമുട്ട്  മരണകാരണമായെന്നാണ്  രാസപരിശോധന ഫലവും  പോസ്റ്റുമോർട്ടം റിപ്പോർട്ടും.  കേസിൽ പൊലീസും ബാലാവകാശ കമ്മീഷനും ഇടപെടുകയും ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിൽ വകുപ്പുതല അന്വേഷണവും നടക്കുകയും ചെയ്യുന്നുണ്ട്. കുട്ടിയെ ചികിത്സിച്ച മൂന്ന് ആശുപത്രികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നാണ് കേസ് അന്വേഷിക്കുന്ന ബിനാനിപുരം പൊലീസിന്‍റെ പ്രതികരണം.

  എന്നാൽ അന്വേഷണത്തിലും റിപ്പോർട്ടിലും കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നില്ല. നിലവിലെ അന്വേഷണം ചിലരെ സംരക്ഷിക്കാനാണെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്നാണ് കുട്ടിയുടെ അമ്മ നന്ദിനിയുടെ നിലപാട്.
  Published by:Meera Manu
  First published:
  )}