• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഗവർണറും മന്ത്രിയും വരേണ്ട, പൊലീസെങ്കിലും തിരിഞ്ഞു നോക്കണം'; മകളുടെ ആത്മഹത്യ ഗാർഹിക പീഡനത്തെ തുടർന്നെന്ന് ശശികല

'ഗവർണറും മന്ത്രിയും വരേണ്ട, പൊലീസെങ്കിലും തിരിഞ്ഞു നോക്കണം'; മകളുടെ ആത്മഹത്യ ഗാർഹിക പീഡനത്തെ തുടർന്നെന്ന് ശശികല

ഗാർഹിക പീഡന കേസ് ഒതുക്കാൻ ശ്രമമെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത രേവതി കൃഷ്ണന്റെ അമ്മ ശശികല

ശശികല, മകൾ രേവതി കൃഷ്ണൻ

ശശികല, മകൾ രേവതി കൃഷ്ണൻ

 • Share this:
  കൊല്ലം കടപുഴ പാലത്തിൽ നിന്നും രേവതി കൃഷ്ണൻ എന്ന യുവതി ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ഒതുക്കുന്നുവെന്ന് അമ്മ ശശികല. യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസികപീഡനമാണെന്ന് അമ്മ ആരോപിച്ചു. കഴിഞ്ഞ ജൂലൈ 29ന് ആയിരുന്നു കടപുഴപാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതി കൃഷ്ണന്‍ മരിച്ചത്. മൃതദേഹപരിശോധനയ്ക്കുശേഷം ചെറുപൊയ്ക കുഴിവിളവീട്ടില്‍ ശനിയാഴ്ച ശവസംസ്‌കാരം നടത്തി. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃപിതാവിന്റെ നിരന്തര മാനസികപീഡനമാണ് രേവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

  Also Read- കോട്ടയത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണി; അജ്ഞാതൻ പീഡിപ്പിച്ചെന്ന് മൊഴി

  നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30 ന് വധൂഗൃഹത്തില്‍വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിന് സ്ത്രീധനമായി കാര്യമായൊന്നും നല്‍കാനായില്ല. ഇതേചൊല്ലി ഭര്‍തൃപിതാവിന്റെ നിരന്തര മാനസികപീഡനം നേരിടുന്നതായി രേവതി വീട്ടില്‍ അറിയിച്ചിരുന്നു. രേവതി ഭര്‍ത്താവിന് അവസാനമായി അയച്ച വാട്ട്‌സ്ആപ്പ് മെസേജും ഭര്‍തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃപിതാവ് മാത്രമല്ല ഭർത്താവും മകളെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും രേവതിയുടെ അമ്മ പറഞ്ഞു. കേസ് ആട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി അമ്മ പറഞ്ഞു.

  Also Read- 'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്

  കേസെടുത്ത കിഴക്കേ കല്ലട പൊലീസ് ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി. വിഷയം തിരക്കുന്ന മാധ്യമ പ്രവർത്തകരോടും പൊലീസ് ഒളിച്ചു കളിക്കുകയാണ്. ഇതിനിടയിൽ കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്.

  ഇടപെട്ട് വനിതാ കമ്മീഷൻ

  കടപുഴയിലെ സ്ത്രീധനപീഡനത്തിൽ ഭര്‍ത്താവിനെതിരേയും അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ നിർദ്ദേശിച്ചു.
  ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു. രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കമ്മീഷനോട് വെളിപ്പെടുത്തി.

  Also Read- കൊച്ചിയിലെ മധ്യവയസ്കന്റെ മൃതദേഹം വയറുകീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് ഇരുപത്തിരണ്ടുകാരി

  ഭര്‍ത്തൃവീട്ടില്‍ ഉണ്ടാകുന്ന മാനസിക പീഡനങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരം സ്വന്തം വീട്ടിലേക്ക് മടങ്ങി നിയമപരമായ മാര്‍ഗങ്ങളിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിനല്‍കുകയാണ് വേണ്ടതെന്ന് അഡ്വ. എം എസ്.താര പറഞ്ഞു. വിവാഹിതരായി ഭര്‍ത്തൃവീട്ടിലെ പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാനുള്ള പൊതുബോധം ഉയരണമെന്നും കമ്മീഷൻ അംഗം പറഞ്ഞു.
  Published by:Rajesh V
  First published: