പാലക്കാട്: കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന്
വാളയാർ പെൺകുട്ടികളുടെ അമ്മ. വാളയാർ കേസിൻ്റെ തുടരന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പൊലീസുകാർക്കെതിരെ ഇതുവരെ സർക്കാർ നടപടി എടുത്തിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മയും വാളയാർ നീതി സമര സമിതിയും ജനുവരി 26 മുതൽ അനിശ്ചിതകാല സത്യഗ്രഹത്തിലാണ്.
പൊലീസിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് വാളയാർ പെൺക്കുട്ടികളുടെ അമ്മ കടുത്ത നിലപാട് പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി ഒൻപതിന് പാലക്കാട് നടക്കുന്ന മന്ത്രിമാരുടെ അദാലത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകുമെന്നും തീരുമാനം വൈകിയാൽ പിന്നീട് തലമുണ്ഡനം ചെയ്യുമെന്നും പെൺക്കുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ കേസ് അന്വേഷിച്ച എസ്ഐ ചാക്കോ, ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടിയില്ലെങ്കിൽ തലമുണ്ഡനം ചെയ്യുമെന്നാണ് അമ്മ വ്യക്തമാക്കിയത്. പ്രതികളായ പൊലീസിൻ്റെ തലയിൽ തൊപ്പി തെറിയ്ക്കുന്നത് വരെ ഇത് തുടരുമെന്നും ഇവർ പറഞ്ഞു.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗോമതിയുടെ നിരാഹാരം വാളയാർ കേസിൽ പെൺക്കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പ്രഖ്യാപിച്ച് പൊമ്പിളൈ ഒരുമെ നേതാവ് എ ഗോമതി നിരാഹാര സമരം തുടങ്ങി. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ സമരം ഉദ്ഘാടനം ചെയ്തു.
വാളയാർ കേസ് സിബിഐ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുമ്മനം പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തിൻ്റ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read
ഉത്സവങ്ങളിൽ കൂടുതൽ ആനയെ അനുവദിക്കില്ല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പ് രേഖകൾ തൃപ്തികരമെങ്കിൽ മാത്രം അനുമതികേസിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ജനുവരിയിലാണ് വിജ്ഞാപനമിറങ്ങിയത്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണം സാധ്യമാകൂ എന്ന നിലപാടിലായിരുന്നു നിയമ വകുപ്പ്.
കേസ് അന്വേഷണത്തിനിടെ വീഴ്ച വരുത്തിയെന്ന പരാതിയിൽ ഉൾപ്പെട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. വാളയാർ നീതി സമരസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപമാണു സമരം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി സോജന് ഉള്‍പ്പടെയുള്ളവര്‍ കേസട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.