'എന്റെ മോനല്ലേ, എനിക്കൊരു പരാതിയുമില്ല'; ക്രൂരമായി മര്‍ദിച്ച മകന് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തി അമ്മ
'എന്റെ മോനല്ലേ, എനിക്കൊരു പരാതിയുമില്ല'; ക്രൂരമായി മര്‍ദിച്ച മകന് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തി അമ്മ
തനിക്ക് യാതൊരു പരാതിയില്ലെന്ന് തുടക്കം മുതൽ ഷാഹിദ പറയുന്നുണ്ടെങ്കിലും പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്.
വർക്കല: ക്രൂരമായി മർദനമേറ്റു വാങ്ങേണ്ടി വന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് മകന് വേണ്ടി സ്റ്റേഷനിൽ അഭ്യർഥനയുമായെത്തി ഒരമ്മ. ഇടവ അയിരൂർ സ്വദേശി ഷാഹിദയാണ് മകന് വേണ്ടി കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഷാഹിദയെ മകനായ റസാഖ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകനെതിരെ പരാതിയില്ലെന്ന് അറിയിച്ച് ആ അമ്മ അയിരൂര്‍ സ്റ്റേഷനിലെത്തിയത്. Also Read-മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; മകനെതിരെ പരാതിയില്ലെന്ന് അമ്മ പൊലീസിനോട് 'എന്റെ സ്വന്തം മോനല്ലേ ഇങ്ങനെ സ്റ്റേഷനിൽ കേറി നടക്കേണ്ട കാര്യമില്ലെന്ന് തോന്നി. എനിക്കൊരു പരാതിയുമില്ല' എന്നായിരുന്നു ആ മാതാവിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസമാണ് റസാഖ് ഷാഹിദയെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇയാളുടെ സഹോദരി തന്നെയാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും. ഡിസംബർ പത്തിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പൊലീസ് റസാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് യാതൊരു പരാതിയില്ലെന്ന് തുടക്കം മുതൽ ഷാഹിദ പറയുന്നുണ്ടെങ്കിലും പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
'എന്റെ മോനല്ലേ, എനിക്കൊരു പരാതിയുമില്ല'; ക്രൂരമായി മര്‍ദിച്ച മകന് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തി അമ്മ
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
തട്ടിപ്പ് കേസിലെ പ്രതി ഫോൺ പേ വഴി 263 രൂപ നൽകി; ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
'എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരും'; കെ ബി ഗണേഷ് കുമാർ