ആലപ്പുഴ: 20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തോട്ടിലേക്കെറിയുന്നത് ബന്ധു കണ്ടെതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഏഴാം മാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവര്‍ അര്‍ത്തുങ്കല്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന് കാര്യമായ പരിക്കില്ല.
യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് പ്ലാസ്റ്റിക് കൂടെറിയുന്നത് ഭര്‍തൃസഹോദരനാണ് കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി ജി മധു അറിയിച്ചു.
ഇടുക്കി കരിമണ്ണൂരില്‍ വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചര വയസുകാരന് മരിച്ചു. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന് റയാന് ജോണ്‍ ജെയ്സണ്‍ ആണ് മരിച്ചത്. മുളപ്പുറം അങ്കണ്‍വാടിയിലെ വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പഴയ വീടിന്റെ മേല്‍ക്കുര അടുത്തിടെ പൊളിച്ചുമാറ്റിയിരുന്നു.പക്ഷേ ഭിത്തി പൊളിച്ചു മാറ്റിയിരുന്നില്ല.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ : രേഷ്മ, സഹോദരങ്ങള്‍ : റോസ് മേരി, റോണി, റീനു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.